സംഗീതബോധം മാത്രം പോര അമ്പാനേ, സാമാന്യബോധം കൂടി വേണം, രമേശ് നാരായണനെതിരെ തുറന്നടിച്ച് നാദിർഷ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ എങ്ങും കടുത്ത പ്രതിഷേധം ഉയരുകയാണ്.

രമേഷ് നാരായണന് പുരസ്കാരം നൽകാൻ ആസിഫ് അലിയെ ആയിരുന്നു സംഘാടകർ നിയോഗിച്ചത്. എന്നാൽ ആസിഫിൽ നിന്നും പുരസ്കാരം സ്വീകരിക്കാൻ മടിച്ച രമേശ് നാരായണൻ, പകരം സംവിധായകൻ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തി ജയരാജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. പുരസ്കാരം നൽകിയ വേളയിലോ, അതിനു ശേഷമോ രമേഷ് നാരായണൻ ആസിഫ് അലിയെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ എങ്ങും രമേഷ് നാരായണനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ നടനും സംവിധായകനും ഗായകനുമായ നാദിർഷ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം,” എന്നാണ് നാദിർഷ കുറിച്ചത്.

Scroll to Top