നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രം കണ്ടിറങ്ങിയവർ ഓരോരുത്തരും വളരെ മികച്ച അഭിപ്രായമാണ് നൽകിയത്. പണിയിൽ എടുത്തു പറയേണ്ട വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത സാഗറിന്റെയും ജുനൈസിന്റെയും പ്രകടനമാണെന്ന് പലരും പറഞ്ഞിരുന്നു. തട്ടീം മുട്ടീം പരമ്പരയിലൂടെയാണ് സാഗർ അഭിനയരംഗത്തേക്ക് വരുന്നത്. അതിനുശേഷം സിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്തു.ഇപ്പോഴത്തെ ഇത്രയും വെറുക്കപ്പെട്ട ഒരു വില്ലനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. ചുണ്ടിൽ ഒരു ചെറു ചിരിയുമായി സാഗർ സ്ക്രീനിൽ എത്തുമ്പോൾ ഓരോ സീനും പ്രേക്ഷകനെയും ഭയപ്പെടുത്തിയെന്നാണ് ആരാധകർ പറഞ്ഞത്.
കഥാപാത്രത്തെക്കുറിച്ച് സ്വാഗർ പറയുന്നത് ഇങ്ങനെ: ജോജു ചേട്ടൻ വിളിച്ച് കഥ പറഞ്ഞപ്പോൾ ഇത്രയും വലിയ കഥാപാത്രം ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ഒരു പേടിയുണ്ടായിരുന്നു. ഞങ്ങൾ നന്നായി ചെയ്തില്ലെങ്കിൽ ആ സിനിമ പാളിപോകും. പക്ഷേ നിങ്ങളെക്കൊണ്ട് പറ്റും എന്നായിരുന്നു അദ്ദേഹം പറഞ്ഞത് ഒരു മാസത്തെ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. കഥാപാത്രത്തിലേക്ക് മാറാൻ ആ പരിശീലനം ഒരുപാട് സഹായിച്ചു.അതിനുശേഷം അദ്ദേഹത്തിൻറെ സ്പെഷ്യൽ ട്രെയിനിങ്ങും ഉണ്ടായിരുന്നു. ഏകദേശം 150 ദിവസം ആയിരുന്നു ചിത്രം ഷൂട്ടിംഗ് ചെയ്തത്.
ചിത്രത്തിലെ വിജയത്തിൻറെ ഓരോ ക്രെഡിറ്റും ചേട്ടനും സിനിമയിലെ ഓരോ ടെക്നീഷ്യന്മാർക്കും ആണ്. ഞങ്ങൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. സാഗർ പറഞ്ഞു.