ആ കഥാപാത്രത്തെ ഇന്നാണ് സിനിമയിൽ കൊണ്ടുവരുന്നതെങ്കിൽ ആളുകൾ ആഘോഷിച്ചേനെ അനുമോൾ

ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനുമോൾ. ചുരുങ്ങിയ കാലം കൊണ്ട് വളരെ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. വെടിവഴിപാട് എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രമായിരുന്നു ശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.  എന്നാൽ ചിത്രം ഈ സമയത്താണ് റിലീസ് ആകുന്നതെങ്കിൽ തീർച്ചയായും  സ്വീകരിക്കപ്പെട്ടേനെ എന്നാണ് അനുമോൾ വ്യക്തമാക്കുന്നത്.ഈ കാര്യം അന്ന് അനുമോൾ പറഞ്ഞിരുന്നുവെന്നും താരം അഭിമുഖത്തിലൂടെ അറിയിച്ചു.

താരത്തിന്റെ വാക്കുകൾ:  ഉറപ്പായിട്ടും ഇന്നാണ് വെടിവഴിപാട് സോഷ്യൽ മീഡിയയിൽ ഇറങ്ങുന്നതെങ്കിൽ നന്നായി സ്വീകരിക്കപ്പെടുമായിരുന്നു. ആ സമയത്ത് തന്നെ നല്ല റെസ്പോൺസ് ചിത്രത്തിന് ലഭിച്ചിരുന്നു. അതുപോലെതന്നെ നല്ലോണം കുറ്റം പറഞ്ഞവരും ഉണ്ട്. സ്വീകരിക്കാൻ കഴിയാത്ത ഒരുപാട് പേർ അക്കാലത്ത് ഉണ്ടായിരുന്നു. ദൈവീക കാര്യങ്ങൾ വെച് അങ്ങനെയൊരു സിനിമ ചെയ്യേണ്ട എന്ന് തന്നോട് പലരും പറഞ്ഞിരുന്നു. പക്ഷേ തനിക്ക് തോന്നുന്നത് ആളുകളുടെ ചിന്തകളും അഭിപ്രായങ്ങളും ഒക്കെ കുറച്ചുകൂടി ഓപ്പൺ ആയിട്ടുള്ള ഈ സമയത്താണ് ഇറങ്ങുന്നത് എങ്കിൽ ആ ചിത്രം ഒരുപാട് സെലിബ്റേറ്റ് ചെയ്യപ്പെടുമായിരുന്നു.

അന്ന് ചിത്രത്തിലെ സംവിധായകൻ തന്നോട് പറഞ്ഞിരുന്നു. അതൊക്കെ ഇപ്പോൾ സത്യമാകുമായിരുന്നു എന്നും തോന്നാറുണ്ടെന്നും അനുമോൾ അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.

Scroll to Top