ഫഹദ് ഫാസിൽ പല രംഗങ്ങളിലും രജനികാന്തിനെ അനുകരിക്കുകയായിരുന്നു. പ്രത്യേകിച്ച് സ്റ്റൈലിലെ നടത്തവും ഡാൻസ് സ്റ്റെപ്പുകളും ഒക്കെ

ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ചിത്രം വലിയ വിജയം തന്നെയായിരുന്നു തിയേറ്ററുകളിൽ നേടിയെടുത്തത് ഒരു ആക്ഷൻ എന്റർടൈൻമെന്റ് ചിത്രം എന്ന ലെവലിലാണ് ചിത്രം ശ്രദ്ധ നേടിയിരുന്നത് എന്നാൽ തിയേറ്ററിൽ നിന്നും വളരെ പെട്ടെന്ന് തന്നെ ചിത്രം ഓ ടി ടി യിലേക്ക് എത്തുകയും ചെയ്തിരുന്നു വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വലിയൊരു ബന്ധം ആരാധകനിരയെ തീയേറ്ററിലേക്ക് കൊണ്ടുവരുവാൻ ഈ ചിത്രത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ് എന്നാൽ ഈ ചിത്രം ചില തമിഴ് സിനിമകളുടെ നിലവാരത്തിലുള്ളതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നത് സാധാരണ ചിത്രങ്ങൾ ഇത്തരത്തിലല്ല എന്നും എന്നാൽ ഈ ചിത്രം കാണുന്ന ഏതൊരു വ്യക്തിക്കും ഇത് ഒരു തമിഴ് ചിത്രത്തിന്റെ സ്പൂഫ് തോന്നാം എന്നുമാണ് പലരും പറയുന്നത് ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന ചർച്ചയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ പോസ്റ്റ് ഇതിനോടകം വൈറലായി മാറുകയും ചെയ്തു പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

ആവേശം (2024)സാധാരണ ഫഹദ് ഫാസിൽ മറ്റു നടന്മാരെ അനുകരിക്കാറില്ല.എന്നാൽ ആവേശം അങ്ങനെ ആയിരുന്നില്ല.ഒരു പക്കാ രജനി പടത്തിൽ നിന്നും രജനിയുടെ കോമഡി ഭാവം മാത്രമെടുത്ത് മുഴുനീള കഥാപാത്രത്തി സന്നിവേശിപ്പിച്ച്, സ്ത്രീ കഥാപാത്രങ്ങളെ ഏതാണ്ട് മൊത്തത്തിൽ ഒഴിവാക്കിയ ഒരു സാധാരണ തമിഴ് മസാല പടം മാത്രമാണ് ആവേശം.

ഫഹദ് ഫാസിൽ പല രംഗങ്ങളിലും രജനികാന്തിനെ അനുകരിക്കുകയായിരുന്നു. പ്രത്യേകിച്ച് സ്റ്റൈലിലെ നടത്തവും ഡാൻസ് സ്റ്റെപ്പുകളും ഒക്കെ. സംവിധായകൻ ആവശ്യപ്പെട്ടതു തന്നെയാണ് അതൊക്കെ.മികച്ച ഒരു ഗുണ്ടാ നേതാവാകാൻ വലിയ ആകാരമോ മസിലോ ഡയലോഗോ ഒന്നും വേണ്ട. എതിരാളി പ്രതീക്ഷിക്കാത്ത സമയത്ത് അടിക്കാനുള്ള ടൈമിംഗ് മാത്രം മതി. രംഗണ്ണനേക്കാൾ മികച്ച ഗുണ്ടാ നേതാവാണ് പടത്തിൽ കുട്ടി.ആവേശം മികച്ച ഒരു എൻ്റർടൈനറാണ്. രജനീകാന്തിൻ്റെ ശമ്പളത്തിൻ്റെ നാലിലൊന്നു മാത്രം മുതൽമുടക്കി മലയാളികൾ ചെയ്ത ഒരു പക്കാ രജനി സ്റ്റൈൽ പടം.ബൈ ദുബായ്, മിക്കവരും തള്ളിയതുപോലെ പടത്തിൽ ഫഹദിൻ്റെ അഴിഞ്ഞാട്ടം ഒന്നുമില്ല, രജനിയാട്ടം മാത്രമേയുള്ളൂ.

(നിരൂപകൻ: ഗുണ്ടുകാട് രായണ്ണൻ)

Scroll to Top