സ്നേഹത്തിൻ്റെ ആഴം പ്രകടിപ്പിക്കാൻ കഴിയില്ല, എൻറെ സുന്ദരിക്കുട്ടിക്ക് ആശംസകൾ ; ജഗത്

ആരാധകരുടെ പ്രിയപ്പെട്ട നായിക അമല പോളിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് ഭർത്താവ് ജഗദ് ദേശായി സമൂഹമാധ്യമത്തിൽ. എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകൾ എന്ന് കുറിപ്പോടുകൂടിയായിരുന്നു താരം തൻറെ ആശംസകൾ അമലയ്ക്കായി പങ്കുവെച്ചത്. പ്രണയത്തിലായിരുന്ന സമയത്തെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയ്ക്കൊപ്പം ജഗദ് അമലയ്ക്കായി പ്രണയ വാക്കുകൾ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു താരകുടുംബം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. ഭർത്താവ് ജഗത് ദേശായിക്കും ആദ്യത്തെ കൺമണി ഇളൈയ്ക്കുമൊപ്പമാണ് ആദ്യമായി താരം ബാലിയിലേക്ക് പുറപ്പെട്ടത്. അമ്മയായതിനുശേഷം ഉള്ള ആദ്യത്തെ ട്രിപ്പ് കൂടിയാണിത്

പോസ്റ്റ്‌ :
എൻ്റെ സുന്ദരിയായ ഭാര്യക്ക് ജന്മദിനാശംസകൾ! പ്പോൾ ഒരു അത്ഭുതകരമായ അമ്മ, ഞങ്ങളുടെ സ്നേഹം കട്ടിയുള്ളതും മെലിഞ്ഞതുമായി മാത്രമേ ആഴമുള്ളൂ. ഞങ്ങൾ ഒരുമിച്ച് വളരുമ്പോൾ നിങ്ങൾ അവിശ്വസനീയമായ ഒരു വ്യക്തിയായി പൂക്കുന്നത് കാണുന്നത് എൻ്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എൻ്റെ സ്നേഹത്തിൻ്റെ ആഴം പ്രകടിപ്പിക്കാൻ എൻ്റെ വാക്കുകൾക്ക് കഴിയില്ല.
നിങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്ന എല്ലാ സന്തോഷം, ആരോഗ്യം, സമാധാനം, സമൃദ്ധി, വിജയം എന്നിവ ഞാൻ നേരുന്നു.

Scroll to Top