കുട്ടിനിക്കറും ടീഷർട്ടും സൺഗ്ലാസുമായി മോഡേൺ ലുക്കിൽ ലക്ഷ്മി നക്ഷത്ര, പട്ടായയിൽ നിന്നുള്ള ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട അവതാരികമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ ലക്ഷ്മി സോഷ്യൽ മീഡിയയിലും സജീവമാണ്. ചിന്നു എന്നാണ് ആരാധകർ ലക്ഷ്മിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അൾട്രാ മോഡേൺ ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്. കുട്ടി നിക്കറും ടീ ഷർട്ടും ക്യാപ്പും സൺ​‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നിൽ നിൽക്കുകയാണ് താരം.

ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണം എന്നാണല്ലോ…, ആരാ മനസ്സിലായില്ല…’ എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

Scroll to Top