സുഹൃത്തുക്കൾക്ക് ആനന്ദ് അംബാനി നൽകിയത് രണ്ട് കോടിയുടെ വാച്ച്; ആനന്ദ് ധരിച്ചത് ലോകത്ത് എട്ടുപേർക്ക് മാത്രമുള്ള 54 കോടി വില വരുന്ന വാച്ച്

വിവാഹച്ചടങ്ങിനെത്തിയ താരങ്ങൾക്ക് ആനന്ദ് നൽകിയ സമ്മാനവും, വിവാഹദിനം ആനന്ദ് ധരിച്ച വാച്ചുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷാരൂഖ് ഖാനും രൺവീർ സിങ്ങും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കാണ് ആനന്ദ് സമ്മാനം നൽകിയത്. ബോളിവുഡ് താരരാജാക്കന്മാർക്ക് അങ്ങനെ എന്തേലും ഒരു സമ്മാനമല്ല ആനന്ദ് നൽകിയിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന വാച്ചായിരുന്നു ആനന്ദ് സുഹൃത്തുക്കൾക്ക് നൽകിയത്.

ആനന്ദ് അംബാനി സുഹൃത്തുക്കൾക്ക് നൽകിയ വാച്ചിന്‍റെ വിലകേട്ടാൽ സാധാരണക്കാരൻ ഞെട്ടുമെന്നതിൽ സംശയമില്ല. ലിമിറ്റഡ് എഡിഷന്‍ വാച്ചായ ഓഡ്‌മാര്‍സ് പിഗറ്റ് ആണ് ആനന്ദ് സുഹൃത്തുക്കൾക്ക് സമ്മാനിച്ചത്. രണ്ട് കോടി രൂപയാണ് ഈ വാച്ചിന്‍റെ വില. വാച്ച് സമ്മാനമായി ലഭിച്ചവരെല്ലാം ചേർന്നെടത്ത ഒറു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. രണ്ട് കോടി വിലവരുന്ന 25 വാച്ചുകളാണ് സുഹൃത്തുക്കൾക്കായി ആനന്ദ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിനും രൺവീറിനും പുറമെ, ശിഖാർ പഹാരിയ, വീർ വഹാരിയ, മീസാൻ ജഫ്രി തുടങ്ങിയവർക്കാണ് ഈ അമൂല്യ സമ്മാനം ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന ‘ശുഭ ആശിർവാദ്’ ചടങ്ങിനെത്തിയപ്പോഴാണ് താരങ്ങൾക്ക് ആനന്ദ് ഈ സമ്മാനം നൽകിയത്.

ഇപ്പോഴിതാ ആനന്ദ് ധരിച്ച വാച്ചിന്‍റെ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ‘ആർ എം’ എന്ന ആഡംബര ബ്രാൻഡിന്‍റെ 52-05 ഫാരെൽ വില്യംസ് ലിമിറ്റഡ് എഡിഷൻ വാച്ചാണ് ആനന്ത് വിവാഹ ദിനത്തിൽ ധരിച്ചത്. ലോകമെമ്പാടുമായി എട്ട് പേർക്ക് മാത്രമാണ് ഈ വാച്ച് ഉള്ളത്. 54 കോടി രൂപയാണ് ഈ വാച്ചിന്‍റെ വില.

Scroll to Top