​ഗോൾഡൻ ഷേഡിലെ വസ്ത്രങ്ങളിൽ തിളങ്ങി വധൂവരന്മാർ, പ്രൗഢിയോടെ ഒരുങ്ങിയെത്തി സെലിബ്രിറ്റികൾ; ആനന്ദ് അമ്പാനി – രാധിക വിവാഹ ചിത്രങ്ങൾ കാണാം

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അമ്പാനിയുടെ മകൻ ആനന്ദ് അമ്പാനി വിവാഹിതനായി. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ പ്രണയിനി രാധികാ മെർച്ചന്ർരിനെ ആനന്ദ് താലികെട്ടി. രാജ്യം കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമാണ് ഇന്നലെ മുംബൈയിൽ നടന്നത്.

ഇതുപോലൊരു വിവാഹം രാജ്യം ഇതുവരെ കണ്ടിട്ടില്ല. കോടികൾ ചെലവഴിച്ച് നടന്ന ആഘോഷ പരിപാടികൾക്കൊടുവിൽ ആനന്ദ് അമ്പാനി രാധികാ മെർച്ചനൻറിനെ മിന്നുകെട്ടി. ബോളിവുഡിൽ നിന്നുള്ള സൂപ്പർതാരങ്ങൾ, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും,മുൻ രാഷ്ട്രത്തലവന്മാർ, നയതന്ത്ര പ്രതിനിധികൾ അങ്ങനെ വിവിഐപികളുടെ എണ്ണംകൊണ്ടും ചരിത്രം കുറിച്ചു ഈ വിവാഹം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിൽ ആയിരുന്നു ചടങ്ങുകൾ. വാരണസി തീമിലാണ് പ്രത്യേക വേദി തയ്യാറാക്കിയത്. വൈകിട്ട് മൂന്നുമണിയോടെ ചടങ്ങിനായി അതിഥികൾ എത്തിത്തുടങ്ങി. സൽമാൻ ഖാനും ഷാറൂഖ് ഖാനും അംബാനി കുടുംബത്തോടൊപ്പം നൃത്തം ചെയ്തു.

പ്രിയങ്ക ചോപ്ര, അനന്യ പാണ്ടെ തുടങ്ങി സിനിമ നടിമാരും കലാപരിപാടികളിൽ പങ്കുചേർന്നു. ബോളിവുഡ് ഒന്നടങ്കം ചടങ്ങിന് എത്തിയപ്പോൾ തെന്നിന്ത്യയിൽ നിന്ന് നടൻ പൃഥ്വിരാജും , സൂപ്പർസ്റ്റാർ രജനികാന്തും റാം ചരണും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും ഉണ്ടായിരുന്നു. തൻറെ ചങ്ങാതിയുടെ കല്യാണം എന്ന് എഴുതിയ വസ്ത്രം ധരിച്ചിരുന്നു അർജുൻ കപൂർ എത്തിയത്. കുടുംബസമേതം എത്തിയ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും താളമേളങ്ങൾ മതിമറന്ന് ആസ്വദിച്ചു. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, wwe സൂപ്പർസ്റ്റാർ ജോൺ സീന , ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, മമതാ ബാനർജിയും ഭൂപേന്ദ്ര പട്ടേലും അടക്കമുള്ള മുഖ്യമന്ത്രിമാരും വധൂവരന്മാരെ ആശിർവദിക്കാൻ കൺവെൻഷൻ സെന്ററിൽ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ എത്തുമ്പോൾ അംബാനി കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരും. അതിഥികൾക്ക് വന്ന് പോവാനായി നൂറിലേറ സ്വകാര്യ ജെറ്റ് സർവീസുകളാണ് റിലയൻസ് ഗ്രൂപ്പ് ബുക്ക് ചെയ്തിരുന്നത്. വിമാനങ്ങളുടെ ബാഹുല്യം ഒരുവേള മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ പോലും ബാധിച്ചു. വിവിഐപികളുടെ വരവ് പ്രമാണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു. ഇന്നും നാളെയും വിവാഹ ആഘോഷത്തിന്റെ തുടർച്ചയുണ്ട്. ജാം നഗറിലും യൂറോപ്പിലുമായി നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ശേഷമായിരുന്നു കല്യാണം.

Scroll to Top