മുടിയൊക്കെ നരച്ചല്ലോ ലുക്കൊക്കെ മാറിപ്പോയി! ട്രെൻഡിങ് ആയി അർച്ചന കവി

ലാൽ ജോസഫ് സംവിധാനം ചെയ്ത നീലത്താമര ച്ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. മമ്മി ആൻഡ് മീ പോലുള്ള നിരവധി സിനിമകളുടെ  പിന്നീട് അഭിനയിക്കാൻ സാധിച്ചിരുന്നു. കരിയറിൽ പരാജയപ്പെട്ടതോടെയാണ് താരം അഭിനയത്തിൽ നിന്നും പിന്മാറി. അതിനിടയ്ക്ക് വിവാഹം നടന്നു. പിന്നീട്  വിവാഹമോചിതയാണെന്ന് ഈ അടുത്താണ് വെളിപ്പെടുത്തിയത്. യാത്രകളുടെയും യൂട്യൂബിന്റെയും മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തി താരമിപ്പോൾ സമൂഹമാധ്യമത്തിലൂടെ തിരിച്ചെത്തുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെ ചില വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് താരം വീണ്ടും പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം കൊണ്ട് ഒരു സീരിയലിൽ അഭിനയിച്ചിരുന്നു.
ചില കാരണങ്ങളാൽ അത് വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഇംഗ്ലീഷും മലയാളവും കലർന്ന സംസാര രീതിക്ക് ആരാധകർ ഏറെയുണ്ട്.ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണുന്ന താൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് എന്നും സോഷ്യൽ മീഡിയയിലും നടിയുടെ ഇമേജും  ഇല്ലാതെയാണ് താരം  പ്രത്യക്ഷപ്പെടാറുള്ളത്.

അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുകയാണ്. തനിക്കൊരു കാര്യം പറയണം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിച്ചത്. മലയാളം അറിയില്ല എന്ന് ചോദിച്ചു വന്ന കമന്റിനും താരം മറുപടി നൽകി.മലയാളം തനിക്ക് നന്നായി അറിയാം പക്ഷേ സംസാരിക്കുമ്പോൾ ചില വാക്കുകൾ കിട്ടാതാകും കാരണം ഞാൻ മുംബൈയിലാണ് ജനിച്ചതും വളർന്നതും.ഒരു ഭാഷയിൽ തനിക്ക് മര്യാദയ്ക്ക് സംസാരിക്കാൻ അറിയില്ല പിന്നെ എങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണെന്നും താരം വ്യക്തമാക്കി.

വീഡിയോയിലൂടെ ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന്റെ ലുക്കിനാണ്. നരച്ച മുടിയൊക്കെ കാണിച്ചുകൊണ്ടിരുന്നു താരം വീഡിയോ എടുത്തത്.എന്തൊക്കെ പറഞ്ഞാലും ഈ നര കാണുന്നത് 90 കിഡ്സ്‌ണ് ഒരു ആശ്വാസമാണ് എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Scroll to Top