മോളി കണ്ണമാലിയുടെ ഹോളിവുഡ് സിനിമ ഷൂട്ടിംഗ് തുടങ്ങി.മലയാളികളുടെ”ചാള മേരി” ഇപ്പോൾ ഹോളിവുഡിലെ താര റാണി
കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയ ശൈലികളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് മോളി കണ്ണമാലി.മോളി കണ്ണമാലി ഇപ്പോൾ ഹോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടുമാറോ എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമ അരങ്ങേറ്റം. ഓസ്ട്രേലിയൻ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയി.ക്കെ.മാത്യു ആണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് നാളെ നടക്കും. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ …