ആ കഥാപാത്രം ചെയ്യാൻ ആദ്യം താൽപര്യമുണ്ടായിരുന്നില്ല, പിന്നീട് സംഭവിച്ചത്!!! ദർശന

നടി ദർശനയുടെ സിനിമ ജീവിതത്തിൽ ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് ജയ ജയ ജയ ജയഹേ. വിപിൻദാസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശനയും ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇരുവരും തകർത്ത് അഭിനയിച്ച ഇൻഡസ്ട്രി ഹിറ്റ് ആക്കിയ ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വളരെ വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു താരത്തിന് ലഭിച്ചത്. എന്നാൽ ഇപ്പോഴത്തെ ചിത്രത്തിൻറെ കഥ കേട്ടപ്പോൾ അത് താൻ ചെയ്യേണ്ട സിനിമയല്ലെന്നു സംശയം തോന്നിയിരുന്നതായി ദർശന പറയുന്നു.

ജയ എന്ന കഥാപാത്രത്തിനായി തന്നെ ആദ്യം തെരഞ്ഞെടുത്തത് ബേസിലായിരുന്നു എന്തിനാണ് കഥാപാത്രത്തിലേക്ക് ക്ഷണിച്ചതെന്ന് ആദ്യം മനസ്സിലായിരുന്നില്ല. കാരണം ആ കഥാപാത്രത്തിന് വേണ്ട ഫിസിക്കൽ ഫിറ്റ്നസ് തനിക്കുണ്ടായിരുന്നില്ല. സിനിമയ്ക്ക് വേണ്ടി സമ്മതം മൂളി കഴിഞ്ഞാൽ കഥാപാത്രത്തിന് വേണ്ടി ഒരുപാട് ജോലി ചെയ്യേണ്ടതായിരുന്നു.അങ്ങനെ സമ്മതം മൂളി കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. വരുന്ന കഥാപാത്രങ്ങളെല്ലാം കരയുന്നവയാണ്. ആശുപത്രി കരച്ചിലും ഒക്കെയുള്ള കഥാപാത്രം ആയിരിക്കും. കരച്ചിൽ തോന്നുന്ന മുഖമാണോ തന്റേതെന്ന് അറിയില്ല. ഇപ്പോളും കരയാൻ ഉള്ളത് കുറെ ഉണ്ടാകും,കഥ കേൾക്കുമ്പോൾ തന്നെ അറിയാം ക്ഷീണിച്ചായിരിക്കും തിരിച്ചുവരിക എന്ന്. കഥകേട്ട് വിഷമിച്ച് തിരികെ വരും. അങ്ങനെ പ്രതീക്ഷിച്ചിരുന്നു കേൾക്കാൻ പോയത് പക്ഷേ ഫസ്റ്റ് ഹാഫ് കരച്ചിലും കാര്യങ്ങളും ഒക്കെ തന്നെയാണെങ്കിലും പെട്ടെന്ന് ആയിരുന്നു കഥാപാത്രം തിരിച്ചടിച്ചത്. കൊള്ളാലോ ഞാനാണ് ഇടിക്കുന്നത് എന്നൊക്കെ തോന്നി. ഇതുവരെ ചെയ്യാത്ത കാര്യമായതുകൊണ്ട് ഒരുപാട് ഉത്സാഹവും തോന്നി എന്ന് ദർശന പറയുന്നു.

Scroll to Top