ഞാന്‍ പ്രണവിന്റെ നായികയായത് പലര്‍ക്കും ദഹിച്ചിരുന്നില്ല, കേട്ട പൂര തെറികള്‍ക്ക് കണക്കില്ല, തുറന്നടിച്ച് ദര്‍ശന

വളരെ വേ​ഗത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ​ ദർശന രാജേന്ദ്രൻ. നമുക്കിടയിൽ കണ്ടിട്ടുള്ള കുട്ടി എന്ന ഫീലാണ് ദർശനയെ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഹൃദയം, ജയ ജയ ജയ ജയ ഹേ എന്നീ സിനിമകൾ ദർശനയ്ക്ക് പ്രേക്ഷകർക്കിടിയിൽ സ്വീകാര്യത നേടിക്കൊടുത്തു. ഹൃദയത്തിലെ ദർശനയുടെ ലുക്ക് ഹിറ്റായിരുന്നു. ജയ ജയ ജയ ജയഹേയിലെ ബേസിൽ – ദർശന കോമ്പോയും ഹിറ്റായിരുന്നു. ഇപ്പോൾ ഹൃദയത്തിൽ പ്രണവ് മോഹൻലാലിന്റെ നായികയായി താൻ എത്തിയപ്പോൾ നേരിട്ട വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് ദർശന.

സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ വായിക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. ആ സമയത്ത് കമന്റുകള്‍ എന്നെ ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തെല്ലാം വലിയ കോമഡിയായിരുന്നു. സിനിമയില്‍ പ്രണവിന്റെ നായികയായി എന്നെ കാണുന്നതില്‍ പലര്‍ക്കും അസ്വസ്ഥതയായിരുന്നു. എനിക്ക് ലുക്കില്ല, പ്രണവിന്റെ നായികയാകാനുള്ള ഭംഗിയില്ല എന്നെല്ലാം പലരും പറഞ്ഞിരുന്നു.

ഇത്രയും ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെപോലെ ഒരാള്‍ക്കും പ്രണയിക്കാം. സ്ലോമോഷനില്‍ നടക്കാനും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാം. അതിനാല്‍ തന്നെ സൗന്ദര്യത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ചില ആളുകള്‍ പൂര ത്തെറിയായിരുന്നു. എന്തിനാണ് പ്രണവ് ഇവളെയൊക്കെ പ്രേമിക്കുന്നത് എന്ന ടോണിലായിരുന്നു പല കമന്റുകളും. ദര്‍ശന പറഞ്ഞു.

Scroll to Top