നിർഭാഗ്യവശാൽ ഞങ്ങൾ പിരിഞ്ഞു,,ഇപ്പോൾ  പ്രണയത്തിലാണ്, സമയം ആകുമ്പോൾ വെളിപ്പെടുത്തും!!! ദിവ്യ പിള്ള

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മാധ്യമങ്ങളോട് ആദ്യമായി മനസ്സ് തുറന്ന് ദിവ്യപിള്ള. പ്രണയവും വേർപിരിയലും എല്ലാം താരം അഭിമുഖത്തിലൂടെ മനസ്സ് തുറന്നിരുന്നു. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് സിനിമയിലും താരം വളരെയധികം സജീവമാണ്. ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന് വിവാഹ ജീവിതത്തെക്കുറിച്ചും വേർപിരിയലിനെ കുറിച്ചും  മനസ്സ് തുറന്നത്

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി താരം വിവാഹിതയായിരുന്നു 12 വർഷം പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ ജീവിതത്തിൽ ഒത്തുപോകാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തങ്ങൾ വേർപിരിഞ്ഞുവെന്നും നടി പറഞ്ഞു. മൂകാംബികയിൽ വച്ചായിരുന്നു വിവാഹം നടന്നിരുന്നത്. അന്ന് വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് ഡിവോഴ്സ് ചെയ്ത സമയത്ത് വേറെ നൂലാമാലകൾ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹിതയാണോ വിവാഹമോചിതയാണോ എന്ന് ചോദിച്ചാൽ പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു  രണ്ടുപേരും രണ്ടു രാജ്യങ്ങളിലുള്ള പൗരന്മാർ ആയതുകൊണ്ട് തന്നെ ചില നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നു. അത് ശരിയാക്കി എടുക്കുന്നതിന് മുൻപ് തന്നെ തങ്ങൾ വേർപിരിയുകയായിരുന്നു എന്നും നടി വ്യക്തമാക്കി.

ഇപ്പോൾ മറ്റൊരാളുമായി താൻ ഡേറ്റിങ്ങിൽ ആണെന്നും ഒരു സമയം വരുമ്പോൾ അത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും ഇപ്പോൾ അതിന് സമയമായിട്ടില്ലെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു

Scroll to Top