മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ .സ്വകാര്യ മാദ്ധ്യമത്തിന് ദുൽഖർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത് .
മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ നല്ല സ്നേഹം കിട്ടുന്നുണ്ട് . മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്. മറ്റ് ഭാഷകളിൽ അങ്ങനെ തോന്നിയിട്ടില്ല . തമിഴിലോ, തെലുങ്കിലോ നല്ല സിനിമകൾ ചെയ്യുന്ന സമയത്തും ഈ പറയുന്നവർ ഇങ്ങനെ പെരുമാറുന്നുണ്ട് .സ്വന്തം നാട്ടുകാരനായിട്ടും അവർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പല തവണ ചിന്തിച്ചിട്ടുണ്ട് – ദുൽഖർ പറഞ്ഞു.
കരിയറിന്റെ തുടക്കം മുതൽ മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ഒപ്പമുണ്ട് . അത് കളയാൻ പല തവണ നോക്കി . തമിഴിലായാലും , തെലുങ്കിലായാലും , ഹിന്ദിയിലായാലും ഈ അനുഭവം മുൻപ് ഉണ്ടായിട്ടില്ല . എന്നു വച്ച് മലയാളികൾ മോശമാണെന്ന് ഞാൻ പറയുന്നില്ല.മറ്റ് നാട്ടിൽ നിന്ന് സ്നേഹം ലഭിക്കുമ്പോൾ അവിടെ തന്നെ നിൽക്കാൻ തോന്നാറുണ്ടല്ലോയെന്നും ദുൽഖർ പറഞ്ഞു.