ലക്ഷുറി കാറുകളെ ഒഴിവാക്കി, കറുത്ത നിറമുള്ള അംബാസഡർ കാർ ഓടിച്ച് ഹണി റോസ്, വീഡിയോ

ഈയടുത്ത കാലത്തായി ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട വേറെ നടിയില്ലെന്നു വേണം പറയാന്‍. അത്രയും ഫോന്‍ ഫോളോവേഴ്‌സ് ഉള്ള താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുള്ള ഫോട്ടോകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്.

ഹണി ഇപ്പോൾ ഒരു പഴയ കാറിൽ വന്നിറങ്ങുന്ന വീഡിയോ അവരുടെ പേജിൽ തന്നെ എത്തിയിരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി ലക്ഷുറി, ബ്രാൻഡഡ് കാറുകളിൽ വന്നിറങ്ങുന്ന സെലിബ്രിറ്റികൾ ഉള്ള നാട്ടിൽ ഹണി തീർത്തും വ്യത്യസ്തയായിരിക്കുകയാണ്. നടൻ ജഗദീഷ് ആണ് മലയാള സിനിമയിൽ ഇന്നും പഴയ കാറിൽ സഞ്ചരിക്കുന്ന മറ്റൊരു താരം. ഇത് ഹണിയുടെ സ്വന്തം വാഹനമാണോ?

കറുത്ത നിറമുള്ള അംബാസഡർ കാർ സ്വയം ഓടിച്ചുവരുന്ന ഹണി റോസാണ് വീഡിയോയിൽ. ഇന്നത്തെ കാലത്ത് അംബാസഡർ കാറിൽ എവിടെയെങ്കിലും വന്നിറങ്ങുന്ന താരങ്ങളെ കാണാൻ കിട്ടിയെന്നു വരില്ല. ടാക്സി ആയി പോലും അംബാസഡർ കാണാൻ സാധിച്ചാലായി എന്നിരിക്കെയാണ് ഹണിയുടെ വരവ്

ഹണി ഉദ്‌ഘാടനങ്ങൾക്കും മറ്റുമായി വന്നിറങ്ങുന്നത് പലപ്പോഴും ആഡംബര കാറുകളിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം എന്ന ചോദ്യം പലർക്കും ഉണ്ടാകും? അതോ വിന്റജ് കാറുകളിൽ ഭ്രമം തോന്നി ഹണി അംബാസഡർ വാങ്ങിയതാണോ?

KL-01 എന്ന തിരുവനന്തപുരം റെജിസ്ട്രേഷൻ കാറാണ് ഹണി ഓടിക്കുന്നത്. സീരീസ് നമ്പർ 2010നും മുമ്പുളളതാണ്. എന്നാൽ അതിലേറെ പഴക്കമുണ്ട് ഈ കാറിന്. 2005ൽ ഈ വാഹനം രണ്ടാമതും ഒരാൾ സ്വന്തമാക്കുകയായിരുന്നു. അന്നാണ് വീണ്ടും രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനത്തിന്റെ ഉടമയുടെ പേരിന്റെ സ്ഥാനത്ത് മറ്റൊരാളാണുള്ളത്. ഹണി റോസ് ഏത് പോസ്റ്റ് ഇട്ടാലും അതിനു മേൽ ആക്രമണം അഴിച്ചു വിടുന്നവർ ഇവിടെയും വെറുതേ പോയിട്ടില്ല. കമന്റ്റ് ബോക്സിൽ അവരും വന്നിട്ടുണ്ട്. അതേസമയം, ഹണിയെ അഭനന്ദിക്കുന്ന അവരുടെ ആരാധകരുടെ എണ്ണവും കുറവല്ല

Scroll to Top