മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും കയ്യടി നേടാറുള്ള താരം സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. ജയസൂര്യ പ്രധാന വേഷത്തില്‍ എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയറില്‍ വഴിത്തിരിവായത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുണ്ട്.
ഇപ്പോഴിതാ കടലിന്റെ പശ്ചാത്തലത്തിലെടുത്ത ഗ്ലാമറസ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്. കടലിന് അഭിമുഖമായി നില്‍ക്കുന്ന ഹണി മത്സ്യകന്യകയെപ്പോലെയാണ് വീഡിയോയ്ക്കായി പോസ് ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് ബോഡികോണ്‍ ഔട്ട്ഫിറ്റിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ലോങ് ഷ്രഗ്ഗുമാണ് താരം ധരിച്ചിരിക്കുന്നത്. ഹൈ നെക്കുള്ള സ്ലീവ്ലെസായ ബോഡികോണിനൊപ്പം ഇതിന് യോജിക്കുന്ന വെള്ള കാഷ്വല്‍ ഷൂവും താരം ധരിച്ചിട്ടുണ്ട്. ശംഖ് കോർത്ത ഒരു മാലയാണ് കഴുത്തിലുള്ളത്.
നിലാവും കടല്‍ക്കാറ്റും ലൈറ്റ് ഹൗസും ചന്ദ്രനുമെല്ലാമായി മനോഹരമായ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇതുവരെ 12 ലക്ഷം പേർ കണ്ടു. നിരവധി കമന്റുകളും ഇതിന് താഴെയുണ്ട്.
View this post on Instagram