ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന് വിയര്‍പ്പോടെ വരുമ്പോഴുള്ള സുധിച്ചേട്ടന്റെ മണമാണിത് എന്ന് പറഞ്ഞ് രേണു കരഞ്ഞു. അച്ഛന്‍ മരിച്ചതിന് ശേഷം, അവസാനമായി ചുംബിച്ചപ്പോള്‍ തോന്നിയ മണമാണ് തനിക്ക് അനുഭവപ്പെട്ടത് എന്ന് കിച്ചു, വിവാദങ്ങൾക്കിടെ വീണ്ടും വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം. അവതാരകയുടെ വേഷത്തിലാണ് ലക്ഷ്മി നക്ഷ്ത്ര കൂടുതലായും ആളുകൾ‌ക്ക് മുമ്പിൽ എത്തിയിട്ടുള്ളത്.

റേഡിയോയിലും ടെലിവിഷനിലെ ചെറിയ പരിപാടികളും അവതാരകയായി പ്രത്യക്ഷപ്പെട്ട ശേഷമാണ് സ്റ്റാർ മാജിക്കിലേക്ക് താരത്തിന് ക്ഷണം വരുന്നത്. ഒരുപാട് ആ​ഗ്രഹിച്ചിട്ടും സ്റ്റാർ മാജിക്കിൽ അവതാരകയാകാൻ നിരവധി അവസരങ്ങൾ കിട്ടിയിട്ടും കയ്യെത്തും ​ദൂരത്ത് വെച്ച് ലക്ഷ്മിക്ക് അത് നഷ്ടപ്പെട്ടിരുന്നു. വീണ്ടും പ്രയത്നിച്ചതുകൊണ്ടാണ് അവസരം കിട്ടിയതും ഇന്ന് സ്റ്റാർ മാജിക്കിന്റെ മുഖമായി നിലകൊള്ളുന്നതും. ഒരു പ്രോ​ഗ്രാം കണ്ടുകഴിയുമ്പോൾ അതിലെ അവതാരകർ ആരാധകരുടെ മനസിൽ ആഴ്ന്നിറങ്ങും. അത്തരത്തിൽ ജനഹൃദയങ്ങൾ കീഴടക്കിയ ഒരാൾ കൂടിയാണ് ലക്ഷ്മി നക്ഷത്ര.

കൊല്ലം സുധി മരിക്കുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടുമായി ലക്ഷ്മി നക്ഷത്ര ദുബായില്‍ എത്തിയതും, ആ ഷര്‍ട്ടിലെ മണം വച്ച് പെര്‍ഫ്യൂം ഉണ്ടാക്കിയതും വൈറലായിരുന്നു. വീഡിയോയ്ക്ക ഒരുപാട് കമന്റുകള്‍ വന്നു. നെഗറ്റീവായി പറഞ്ഞവര്‍ക്കെല്ലാം ലക്ഷ്മി നക്ഷത്രയ്ക്ക് മറുപടിയുണ്ട്.

സുധിയുടെ മണമുള്ള പെര്‍ഫ്യൂം മണത്തപ്പോള്‍, രേണുവിന് കരച്ചില്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന്, വിയര്‍പ്പോടെ വരുമ്പോഴുള്ള സുധിച്ചേട്ടന്റെ മണമാണിത് എന്ന് പറഞ്ഞ് രേണു കരഞ്ഞു. അച്ഛന്‍ മരിച്ചതിന് ശേഷം, അവസാനമായി ചുംബിച്ചപ്പോള്‍ തോന്നിയ മണമാണ് തനിക്ക് അനുഭവപ്പെട്ടത് എന്നാണ് മകന്‍ കിച്ചു പറഞ്ഞത്. വളരെ പ്രയാസപ്പെട്ട് കിച്ചു കരച്ചില്‍ കടിച്ചമര്‍ത്തുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഇതൊരു സുഗന്ധമല്ല. സുധിച്ചേട്ടന്‍ വലിക്കുമായിരുന്നു, അന്നത്തെ ദിവസം അല്പം മദ്യപിച്ചിട്ടുമുണ്ട്. അങ്ങനെ സ്‌മോക്കിങിന്റെയും, മദ്യത്തിന്റെയും വിയര്‍പ്പിന്റെയും, ആക്‌സിഡന്റ് ആയപ്പോള്‍ പറ്റിയ ചോരയുടെയും, ഇത്രയും കാലം അലക്കാതെ സൂക്ഷിച്ചുവച്ച പൂപ്പലിന്റെയും എല്ലാം കലര്‍ന്ന മണമാണിത് എന്ന് രേണുവും ലക്ഷ്മി നക്ഷത്രയും പറയുന്നു

രേണുവിന്റെ കല്യാണമാണ്, കിച്ചുവിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു എന്നൊക്കെയുള്ള വ്യാജവര്‍ത്തയ്‌ക്കെതിരെയും ഇരുവരും പ്രതികരിച്ചു. സുധിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരം ഇപ്പോള്‍ അച്ഛന്റെ വീട്ടില്‍ നിന്നാണ് കിച്ചു പഠിക്കുന്നത്. ശനിയും ഞായറും അമ്മയെയും അനിയനെയും കാണാന്‍ വരും. എല്ലാ ദിവസവും വിളിക്കും, വിശേഷങ്ങള്‍ അന്വേഷിക്കും. പതിനൊന്നാം വയസ്സില്‍ അമ്മ എന്ന് വിളിച്ചു തുടങ്ങിയവനാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ് വിളിക്കുന്നത്. അമ്മ – മകന്‍ ബന്ധമൊന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല – രേണു പറഞ്ഞു

Scroll to Top