ഏതുകാര്യവും തുടങ്ങിവെച്ചാൽ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീർക്കുവാൻ കഴിവുള്ള മകൾ, മറ്റ് 3 മക്കൾക്കും ഞങ്ങളുടെ ആഭാവത്തിൽ ആഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്, മൂത്തമകളെക്കുറിച്ച് കൃഷ്ണ കുമാർ

ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിൻരെത്. കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ‌ നിമിഷ നേരെ കൊണ്ടാണ് സോഷ്യൽ മീഡിയയില്‍ വൈറലാകാറുള്ളത്.

ഇതിനിടെയിൽ രണ്ട് ദിവസമായി കൃഷ്ണകുമാർ പങ്കുവയ്ക്കുന്ന പോസ്റ്റുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മക്കളെ കുറിച്ചുള്ള ചില എഴുത്തുകളുമായിട്ടാണ് നടന്‍ എത്തിയത്. ഓരോ പെണ്‍മക്കളുടെയും കൂടെയുള്ള ചിത്രം പങ്കുവെച്ച് ഇതിനൊപ്പെ ഒരു കുറിപ്പും എഴുതിയാണ് താരം പോസ്റ്റ് പങ്കുവച്ചത്.

ഇപ്പോഴിതാ ഇളയ മൂന്ന് മക്കള്‍ക്ക് ശേഷം ഏറ്റവുമൊടുവില്‍ മൂത്തമകളും നടിയുമായ അഹാന കൃഷ്ണയെ പറ്റിയാണ് നടന്‍ പറഞ്ഞിരിക്കുന്നത്. വീട്ടിലെ മൂത്തമകൾ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടുന്ന മകളാണെന്നും നേതൃപാടവം ഉള്ള ആളാണ് അഹാനയെന്നും കുറിപ്പിൽ പറയുന്നു.

ആഹാന , വീട്ടിലെ മൂത്തമകൾ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടുന്ന മകൾ. നേതൃപാടവം ഉള്ള ആൾ . ഏതുകാര്യവും തുടങ്ങിവെച്ചാൽ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീർക്കുവാൻ കഴിവുള്ള മകൾ. മറ്റു 3 മക്കൾക്കും ഞങ്ങളുടെ ആഭാവത്തിൽ ആഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്..എല്ലാം ഒരു ദൈവാധീനമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങളെ ഒരുപാടു സ്നേഹിക്കുകയും ഞങ്ങളുടെ നന്മക്കായി പ്രർഥിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും നന്മകൾ നേരുന്നു എന്നാണ് കൃഷ്ണ കുമാർ കുറിച്ചത്.

Scroll to Top