എഐ അധിഷ്ഠിത ഫീച്ചറുകളുടെ നീണ്ടനിര, കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കി മമ്മൂട്ടി. മള്‍ട്ടി ബ്രാന്‍ഡ് ഫോണ്‍ സ്‌റ്റോറായ മൊബൈല്‍ കിങ്ങില്‍ നിന്നാണ് മമ്മൂട്ടി ഫോണ്‍ സ്വന്തമാക്കിയത്. സാംസങ്ങിന്റെ ഏറ്റവും പുതിയ എഐ ഫോണാണ് ഗാലക്‌സി സെറ്റ് ഫോള്‍ഡ് സിക്‌സ്. ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഫോട്ടോകളും വിഡിയോകളും എടുക്കാന്‍ കഴിവുള്ള ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സംവിധാനമാണ് ഫോണിന്റെ പ്രധാന സവിശേഷത.

2 ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിലുള്ളത്. 50എംപി മെയിന്‍ സെന്‍സര്‍ ക്യാമറ , 12എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 10എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സിസ്റ്റവുമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ഏലി 3 പ്രോസസറാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

സിൽവർ ഷാഡോ, പിങ്ക്, നേവി, വൈറ്റ്, ക്രാഫ്റ്റഡ് ബ്ലാക്ക് എന്നീ വൈബ്രൻ്റ് ഷേഡുകളിൽ ലഭ്യമാണ്. അതേസമയം Galaxy Z Flip 6 നീല, മഞ്ഞ, പുതിന, സിൽവർ ഷാഡോ, ക്രാഫ്റ്റഡ് ബ്ലാക്ക്, വൈറ്റ്, പീച്ച് എന്നിവ പ്രത്യേക പതിപ്പ് കളർ ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നു. 12 ജിബി റാം, 256GB സ്റ്റോറേജ് എന്നിവയാണ് ഇതിലുള്ളത്. 50എംപി മെയിൻ സെൻസർ ക്യാമറ , 12എംപി അൾട്രാവൈഡ് സെൻസർ, 10എംപി ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സിസ്റ്റം; 10എംപി അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയും 4എംപി കവർ ക്യാമറയും 25W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4400mAh ബാറ്ററിയുമാണ് ഇതിൽ ആൻഡ്രോയിഡ് 14 സോഫ്റ്റ്‌വെയർ ആണ് സാംസങ് ഫോൾഡ് 6 ൽ. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് Z ഫോൾഡ് 6 ൽ ഉള്ളത്.

Scroll to Top