എംബിബിഎസ് ബിരുദം നേടി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.
‘‘ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും.’’–ദിലീപിന്റെ വാക്കുകൾ.
മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു. ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു.’’–കാവ്യ മാധവന്റെ വാക്കുകൾ.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വീഡിയോകള്‍ ആയിരുന്നു.
ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ അച്ഛനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ എത്താറുണ്ടായിരുന്നു മീനാക്ഷി. ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.