ഭർത്താവില്ലെന്നുള്ള പോരായ്മ മകനെ അറിയിക്കുന്നില്ല, ആരവിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.

എന്നാൽ അധികം വൈകാതെ വിഷ്ണുവുമായി പിരിയേണ്ടി വന്നു താരത്തിന്. തങ്ങളുടെ ഭാഗം വിശദമാക്കി ഇരുവരും രംഗത് എത്തുകയും ചെയ്തു. വിഷ്‌ണു കരിയറിൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അനു അഭിനയത്തിൽ നിന്നും വിട്ടു നിന്നു. അഭിനയത്തിൽ സജീവമല്ല ഇപ്പോൾ അനുശ്രീ. അഭിനയത്തിൽ നിന്നും വിട്ടുനിന്ന അനുശ്രീ പിന്നീട് യൂട്യൂബ് ചാനലുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്ര സജീവമല്ല അവിടെയും. ഇടക്ക് എങ്ങാനും മാത്രമാണ് പോസ്റ്റുകൾ പങ്കിടുന്നത്

മകന് രണ്ടുവയസ്സ് ആയെന്നാണ് അനുശ്രീ പറയുന്നത്. എന്ത് വേഗമാണ് ആരവ് രണ്ടാം വയസ്സിലേക്ക് കടന്നത് എന്നാണ് ആരാധകർ പോലും പറയുന്നത്. അമ്മയ്ക്ക് ഒപ്പമാണ്ഇത്തവണയും ആരവിന്‌ പിറന്നാൾ. അച്ഛൻ ഒപ്പമില്ലാതെയുള്ള കുറവൊന്നും അനുശ്രീ മകനെ അറിയിക്കുന്നില്ല

മകനൊപ്പമുള്ള ചിത്രങ്ങളും വന്നതോടെയാണ് ദുബായിൽ അല്ല നാട്ടിൽ ആണ് താരമെന്ന്‌ മനസിലാകുന്നത്. ഇടക്ക് അനുശ്രീയെ കാണാതെ വന്നതോടെ താരം ദുബായിൽ ആണെന്ന് ഇടക്കിടെ ചർച്ച ആയത്.

Scroll to Top