രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെയെന്ന് ആശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസ നേർന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ;

“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം”
– ഏക ശ്ലോക രാമായണം

രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ!

Scroll to Top