ഇതാണ് ഞങ്ങളുടെ കുടുംബം’.. വളരെ സിമ്പിളായ ചടങ്ങുകൾ.. വിവാഹ വേഷത്തില്‍ ഡെയ്‌നും വിന്‍സിയും

റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്‌ക്രീനിൽ സജീവമായവരേറെയാണ്. നായികനായകനിലൂടെയായിരുന്നു വിൻസി അലോഷ്യസ് ശ്രദ്ധിക്കപ്പെട്ടത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഷോയിലെ മത്സരാർത്ഥികളെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി, വെങ്കിടേഷ്്, നന്ദു, ആഡിസ് തുടങ്ങിയവരെല്ലാം ഇതിനകം സിനിമയിൽ സാന്നിധ്യം അറിയിച്ചവരാണ്. സ്വന്തം സിനിമയിലൂടെയായി ലാൽ ജോസ് തന്നെ മിക്കവരെയും പരിചയപ്പെടുത്തിയിരുന്നു. വില്ലനും നായകനും നായികയുമൊക്കെയായി നിരവധി പേരാണ് തട്ടിൻപുറത്ത് അച്യുതനിൽ അണിനിരന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷമായി നിരവധി മികച്ച അവസരങ്ങളാണ് വിൻസിക്ക് ലഭിച്ചത്. ഏത് വേഷവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് വിൻസി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ആഡിസും വിൻസിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീറ്റ് ദ ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.ഇതൊരു പ്രൊജക്ടിന്റെ പൈലെറ്റ് ഷൂട്ട് ചിത്രങ്ങളാണെന്നും വിൻസി വ്യക്തമാക്കിയിരുന്നു. ഇവരുടെ കല്യാണം കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഒരുനിമിഷം ഞാനിത് സത്യമാണെന്ന് കരുതിപ്പോയെന്നായിരുന്നു ഒരാൾ പറഞ്ഞത്. അങ്ങനെയല്ലേ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഞാൻ അങ്ങ് ഇല്ലാണ്ടായി എന്നായിരുന്നു വേറൊരാൾ പറഞ്ഞത്. നായികനായകനിലെ മിലിട്ടറി രംഗമായിരുന്നു ആദ്യം മനസിലേക്ക് വന്നത്. റൊമാന്റിക് രംഗത്ത് മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. യെസ്, അത് തന്നെയാണ് മനസിലേക്ക് വന്നതെന്നായിരുന്നു കമന്റുകൾ.ക്യാപ്ഷൻ വായിക്കാതെ കൺഗ്രാറ്റ്‌സ് പറഞ്ഞവരുമുണ്ടായിരുന്നു. ക്യാപ്ഷൻ വായിക്കാതെ കൺഗ്രാറ്റ്‌സ് പറഞ്ഞവരുമുണ്ടായിരുന്നു. എന്തായാലും പറഞ്ഞതല്ലേ, ഇനി ഇത് ആ പ്രൊജക്ടിനിരിക്കട്ടെ. ആഡിസും വിൻസിയും വിവാഹിതരാവാൻ പോവുകയാണെന്നായിരുന്നു മിക്കവരും കരുതിയത്. എന്താണ് സംഭവമെന്ന് ക്യാപ്ഷനിലൂടെ കൃത്യമായി പറഞ്ഞെങ്കിലും പലരും അത് മനസിലാക്കിയിരുന്നില്ല. വേഷം കണ്ടപ്പോൾ വിവാഹമാണെന്നായിരുന്നു കരുതിയത് എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. മാളവികയ്ക്കും തേജസിനും ശേഷമായി അടുത്ത കല്യാണം സെറ്റായോ എന്നായിരുന്നു ചോദ്യങ്ങൾ. നിങ്ങളും മികച്ച ജോഡികളാണ്. മിലിട്ടറി പശ്ചാത്തലത്തിലുള്ള ആ രംഗങ്ങൾ ഇപ്പോഴും മനസിലുണ്ട്. പെർഫെക്ട് ജോഡി എന്ന് അന്ന് തോന്നിയിരുന്നു എന്നായിരുന്നു കമന്റുകൾ. അടുത്ത പ്രൊജക്റ്റിലേതാണെങ്കിലും നിങ്ങളെ ഒന്നിച്ച് കാണാനായി കഴിഞ്ഞതില് സന്തോഷം. ഈ പ്രൊജക്ടിന് എല്ലാവിധ ഭാവുകങ്ങളും, ഇനിയുള്ള വിശേഷങ്ങളും പങ്കിടണമെന്നുമായിരുന്നു ആരാധകരുടെ അപേക്ഷ.

Scroll to Top