അനീഷിന്റെ ഒന്‍പത് വര്‍ഷത്തെ ഏകാന്ത ജീവിതം അവസാനിക്കുന്നു

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യം ഇല്ലാത്ത നടിയാണ് തുഷാര നമ്പ്യാർ. വില്ലത്തി വേഷങ്ങളും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന തുഷാര മഴവിൽ മനോരമ്മയിലെ മിനൂസ് കിച്ചൻ അടക്കം നിരവധി പരമ്പരകളുടെ ഭാഗമാണ്. അനുരാഗ ഗാനം പോലെ എന്ന സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് തുഷാര പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാകുന്നത്. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള നടി സിനിമയിലും സജീവ സാന്നിധ്യമാണ്. താരം തൻ്റെ വിവാഹത്തെ കുറിച്ച് തുറന്ന പറഞ്ഞതൊക്കെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താൻ കല്ല്യാണം കഴിക്കാൻ പോകുന്ന വിവരമാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് വരൻ. മോഹൻലാലിന്റെ ഒപ്പം ചേർത്തുവെച്ച പേരാണ് അനീഷിൻ്റേത്. അനീഷിൻ്റെ ജീവിതവും ഏറെക്കാലമായി തനിച്ചായിരുന്നു. ജീവിതത്തിൽ ഒരപാട് ഒറ്റപ്പെട്ട നിമിഷം ഉണ്ടായിട്ടുണ്ടെന്നും തനിക്ക് മകളെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്നും അനീഷ് മുൻപ് പറഞ്ഞിട്ടുണ്ട്. തുഷാര അനീഷിന്റെ ഫോട്ടോ ഇട്ടതിന് പിന്നാലെ അനീഷും തൻ്റെ ഇൻസ്റ്റായിൽ രണ്ട് പേരും ചേർന്നുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചിരുന്നു. സഖിയോടൊപ്പം എന്നായിരുന്നു അനീഷിന്റെ ചിത്രത്തിന്റെ ക്യാപ്ഷൻ. ഈ ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏറെ നാളുകൾക്ക് ശേഷമാണ് അനീഷ് ക്യാമറയക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് എത്തുന്നത്. രണ്ട് പേർക്കും ആശംസകൾ കൊണ്ട് മൂടുകയാണ് മിനി സ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങൾ. ഒപ്പം ആരാധകരും. ഇതെങ്ങനെ എപ്പോൾ സംഭവിച്ചു എന്ന ചോദ്യമാണ് കമൻ്റുകളിലൂടെ ചോദിച്ചതും എന്നാൽ ഒരു ചോദ്യത്തിനും അനീഷോ തുഷാരയോ മറുപടി നൽകിയില്ല
വിവാഹം കഴിക്കുകയാണെങ്കിൽ ഭാര്യയും ഭർത്താവും നമ്മുടെ കുട്ടികൾ വളരുന്നത് വരെ പിരിയില്ലെന്ന് ഉറച്ച തീരുമാനിച്ചിട്ട് വേണമെന്നാണ് തുഷാര പറഞ്ഞിട്ടുണ്ട്.

മാറ്റിനി, സെക്കൻഡ്‌സ്, പോപ്കോൺ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് അനീഷ് ഉപാസന. ഒപ്പം തുടക്കത്തിൽ പറഞ്ഞപോലെ മോഹൻലാലിൻ്റെ ഒപ്പം ചേർത്തുവച്ചൊരു പേരും.ലാലേട്ടൻ്റെ ജീവൻതുളുമ്പുന്ന ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് അനീഷ് കൂടുതൽ അറിയപ്പെട്ടിരുന്നത് എന്നാൽ ഇപ്പോൾ സംവിധായകൻ എന്ന പേരിലും.

Scroll to Top