മിനിസ്‌ക്രീൻ പ്രേക്ഷകരുടെ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പത്തരമാറ്റ് എന്ന സീരിയലിൽ ദേവയാനി എന്ന കഥാപാത്രമാണ് രശ്മിയെ മിനിസ്‌ക്രീൻ പ്രേക്ഷക മനസുകളിൽ ഇടം നേടാൻ സഹായിച്ചത്. മുൻപ് സൗന്ദര്യ മത്സരങ്ങളിലടക്കം നിറസാന്നിധ്യമായിരുന്ന ദേവയാനി മോഡലിംഗും ഫോട്ടോഷൂട്ടുകളും വഴിയാണ് മിനിസ്‌ക്രീൻ രംഗത്തേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന പരമ്പരകളിലൊന്നാണ് പത്തരമാറ്റ്. സീരീയലിൽ നായക കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രശ്‍മി രാഹുലാണ്. റീൽ വീഡിയോകളിലൂടെയാണ് രശ്മി അഭിനയ രംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങ് രംഗത്തും സജീവമായിരുന്നു. ഭർത്താവ് രാഹുൽ ദേവ്‍രാജും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.സീരിയലിൽ താൻ നായക കഥാപാത്രത്തിന്റെ അമ്മയായാണ് അഭിനയിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ തനിക്ക് അത്രയും പ്രായമില്ലെന്ന് താരം പറയുന്നു.ആദ്യം തന്റെ കഥാപാത്രവും നെഗറ്റീവ് ആയിരുന്നു എന്നും മരുമകൾ കരൾ പകുത്തു നൽകിയതോടെയാണ് നന്നായതെന്നും രശ്മി പറയുന്നു. ”ആദ്യമൊക്കെ ആളുകൾ എന്നെ കാണുമ്പോൾ ദേഷ്യത്തോടെയാണ് നോക്കിയിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയാൽ എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. ആളുകൾ തിരിച്ചറിയുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ എനിക്ക് സന്തോഷമുള്ള കാര്യമാണ്”, രശ്മി പറഞ്ഞു. പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനക ദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്…
കൊല്ലം ജില്ലയിലെ പുനലൂരിൽ ജനിച്ചു വളർന്ന പെൺകുട്ടിയായിരുന്നു രശ്മി.വീട്ടിലെ ചിപ്പിയായി വളർന്നു വന്ന ആ പെൺകുട്ടിയ്ക്ക് ചെറുപ്പം മുതൽക്കെ ആഗ്രഹം മോഡലിംഗും അഭിനയവും അങ്ങനെ ആ മേഖലകൾ ഒക്കെ തന്നെയും ആയിരുന്നു.അങ്ങനെയാണ് കൊച്ചിയിലേക്ക് ജീവിതം പറിച്ചു നടുന്നതും. അതിനിടയിലായിരുന്നു വിവാഹം.
ബാംഗ്ലൂർ സ്വദേശിയായ രാഹുലുമായുള്ള വിവാഹം കരിയറിനൊന്നും തടസ്സമാകുന്നതായിരുന്നില്ല.രശ്മിയുടെ അഭിനയ മോഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആളായിരുന്നു രാഹുൽ. ഐടി പ്രൊഫഷണലായിരുന്നു രാഹുൽ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഒരു കുഞ്ഞും ജനിച്ചു.
ഇരുവരുടേയും ഏകമകൻ ഇപ്പോൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഒരു എട്ടാം ക്ലാസുകാരന്റെ മകനാണോ സീരിയലിൽ 31കാരനായ ആദർശിൻ്റെ അമ്മയായി അഭിനയിക്കുന്നത് എന്നസംശയം പ്രേക്ഷകർക്ക് സ്വാഭാവികമായും തോന്നിയേക്കാം. എന്നാൽ അതാണു സത്യം. ഇപ്പോൾ
വെറും 33 വയസാണ് രശ്‌മിയുടെ യഥാർത്ഥ പ്രായമെന്നാണ് വിവരം.കൃത്യം 18-ാം വയസിലായിരുന്നു രശ്‌മിയുടെ വിവാഹം. അതിനിടെ ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ എന്ന അയാട്ട കോഴ്‌സും അതിനിടയിൽ പാസായ രശ്മി വിവാഹശേഷമാണ് മോഡലിംഗിലും സൗന്ദര്യ മത്സരങ്ങളിലുമെല്ലാം സജീവമായത്. അങ്ങനെ 2020ലെ ഐഎംസിഎ മിസ്സിസ് ടോപ്പ് മോഡലായും 2020ലെ കൈരളി മിസ്സിസ് ബ്യൂട്ടിഫുൾ ഹെയറായും എല്ലാം തിരഞ്ഞെടുക്കപ്പെട്ട രശ്മി അതുവഴി സീരിയലിലേക്ക് ചുവടുവെക്കുകയായിരുന്നു. മഴവിൽ മനോരമയിലെ അനുരാഗം എന്ന പരമ്പരയിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക എത്തിയത്. തുടർന്ന് സൂര്യാ ടിവിയിലെ അനിയത്തിപ്രാവിലും അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് പത്തരമാറ്റിലേക്ക് എത്തിയത്. ഇപ്പോൾ പത്തരമാറ്റിലെ ദേവയാനിയായി തിളങ്ങുന്ന രശ്മിയ്ക്ക് ആരാധകരും ഏറെയുണ്ട്.