പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റെയും വലിയ വീട് കണ്ടോ

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സ്വപ്നഭവനം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഈ താരജോഡികൾ. പക്ഷേ വീടിന്റെ പൂർണ്ണ രൂപം ഇതുവരെ ആരും പുറത്തുവിട്ടിരുന്നില്ല… വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ പണിതീർത്ത താരദമ്പതികളുടെ പുത്തൻ വീടിന്റെ കാഴ്ചകളാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവർ ഈ വീട്ടിലേക്ക് കയറി താമസിച്ചത്. തുടർന്ന് തിരുവോണത്തിന് താരകുടുംബം മുഴുവൻ ഇവിടെ ഒത്തുചേരുകയും ചെയ്തു. മരടിലെ വിജെടി എൻക്ലേവ് റോഡിലാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും ഈ വീട് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഈ വീട് പണി പൂർത്തിയാക്കിയത്. വീടിന്റെ പൂർണമായ ചിത്രങ്ങൾ താരദമ്പതികൾ എവിടെയും പങ്കുവച്ചിരുന്നില്ല. എന്നാൽ വളരെ അപൂർവ്വമായി പങ്കുവെക്കുന്ന സ്വകാര്യ വിശേഷങ്ങളിലും വീഡിയോകളിലും മറ്റും വീടിന്റെ അകത്തള കാഴ്ചകൾ കാണാനും സാധിക്കുമായിരുന്നു. റോഡിൽ നിന്നും പെട്ടന്ന് കാണാൻ സാധിക്കാത്ത വിധം ഉള്ളിലേക്കൊതുങ്ങിയാണ് വീടുള്ളത്… മുറ്റത്ത് ചെടികളും പച്ചപ്പും… മരത്തിന്റെ ചില്ലകൾ വെട്ടിയൊതുക്കി മനോഹരമാക്കിയിരിക്കുന്നു… വീടിന്റെ ഒരു വശം മുഴുവൻ ​ഗ്ലാസ്സുകൾ കൊണ്ട് മനോഹരമാക്കിയിരി്കകുന്നു… അകത്തളങ്ങലിലും അതിമനോഹരമായ കാഴ്ചകളാണുള്ഴളത്… കേരളത്തിൽ മറ്റെവിടെയെങ്കിലും ഇങ്ങനൊയൊരു വീടുണ്ടാകുമോ എന്നും സംശയിക്കേണ്ടി വരും…

പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രാർത്ഥന ഉന്നത വിദ്യാഭ്യാസം നേടിയത്. ഇളയമകൾ നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. ‘ലലനാസ് സോങ്ങ്’ എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്. സിനിമാ താരം, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2013ൽ പൂർണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാൾകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Scroll to Top