ധ്യാൻ ശ്രീനിവാസന്റെ വായിൽ നിന്നു വീഴുന്ന ഓരോ വാക്കുകളും കൗണ്ടറുകളും വൈറലാണ് സോഷ്യൽ മീഡിയയിൽ. അക്കൂട്ടത്തിലേക്ക് ഒരാഴ്ച മുമ്പ് പീറ്റർബറോയിൽ സംഘടിപ്പിച്ച ബ്രിട്ടീഷ് മലയാളി അവാർഡ്സ് വേദിയിലെ ചില സംഭവങ്ങളും എത്തിയത്. അവാർഡ്സിലെ സൗന്ദര്യ മത്സരത്തിൽ മത്സരാർത്ഥികളോട് ചോദിക്കാൻ നേരത്തെ ചില ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. അങ്ങനെ ചോദ്യങ്ങൾ ചോദിക്കാനുള്ള റൗണ്ടിൽ പരിപാടിയിൽ അതിഥിയായി എത്തിയ ബിഗ്ബോസ് താരം ശോഭാ വിശ്വനാഥ് ഒരു ചോദ്യം ചോദിച്ചു. ‘കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ’ എന്ന ചോദ്യമായിരുന്നു അത്. മത്സരാർത്ഥി അതിനു വിദഗ്ധമായി മറുപടി നൽകിയെങ്കിലും മത്സര ശേഷം വേദിയിലെത്തിയ ധ്യാൻ ശ്രീനിവാസൻ ശോഭയെ പരസ്യമായി തന്നെ ട്രോളി കൊല്ലുകയായിരുന്നു.ഇതെന്ത് ചോദ്യമാണ് എന്നു ചോദിച്ചു തുടങ്ങിയ ധ്യാൻ ‘കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്നുള്ള ചോദ്യത്തിനുശേഷം ഞാൻ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓർ പഴസർ സുനി എന്ന ചോദ്യമാണ്. അങ്ങനേയും ചോദിക്കാം. വേണമെങ്കിൽ ചോദിച്ചോളൂ… എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷൻ ഷോയാണ് ഞാൻ ഇന്ന് കണ്ടത്. അതിൽ നിന്നും കിട്ടിയ തിരിച്ചറിവും പാഠവും എന്താണെന്ന് ചോദിച്ചാൽ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷൻ ഷോ കാണണം എന്നതാണ്. അന്ന് ഇതുപോലുള്ള ജഡ്ജ്മാരും കുറേ കൂറ ചോദ്യങ്ങളും ഇല്ലാതിരുന്നാൽ മാത്രം മതി.
കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ ഓർ ഭാവന, വാട്ട് ഈസ് എ വുമൺ, ഹു ആർ യു, വാട്ട് ആർ യു ഡൂയിങ്… ഇതൊക്കെയാണോ ചോദ്യം?’, എന്നാണ് ധ്യാൻ ചോദിച്ചത്.സോഷ്യൽ മീഡിയയിൽ നിറയെ കൈയ്യടി ധ്യാനിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ, ഈ സംഭവത്തിനു പിന്നിൽ നടന്നത് എന്താണെന്ന് എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്ന ലക്ഷ്മി നക്ഷത്ര വെളിപ്പെടുത്തിയിരിക്കുകയാണ്. നിരവധി ചോദ്യങ്ങൾ തയ്യാറാക്കിയ കൂട്ടത്തിൽ ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ഈ ചോദ്യം ഇട്ടതെന്നും മനപ്പൂർവ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയിൽ കൊണ്ടുപോകുവാനും ധ്യാനിട്ട നമ്പറാണെന്നുമാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ ബ്രിട്ടീഷ് മലയാളി ഓൾ യൂറോപ്പ് വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ലക്ഷ്മി ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത് വെളിപ്പെടുത്തിയത്. നിരവധി ചോദ്യങ്ങൾ തയ്യാറാക്കിയ കൂട്ടത്തിൽ ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ഈ ചോദ്യം ഉണ്ടാക്കിയതെന്നാണ് അറിയാൻ സാധിച്ചതെന്നും മനപ്പൂർവ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയിൽ കൊണ്ടുപോകാനുമായിരുന്നു ധ്യാൻ ശ്രമിച്ചതെന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി. സ്‌റ്റോക്ക് ഓൺ ട്രെന്റിലെ ബ്രിട്ടീഷ് മലയാളി ഓൾ യൂറോപ്പ് വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. എന്നാലും ധ്യാനെ ഇത്തരത്തിലൊരു പണി തരരുത് കേട്ടോയെന്നും ലക്ഷ്മി പറഞ്ഞു. എന്തായാലും ഇനി ധ്യാനിന് ഇത് സംബന്ധിച്ച് മറുപടി പറയേണ്ടി വരും. നേരത്തേ ധ്യാനിന്റെ വിമർശനത്തിന് പിന്നാലെ ശോഭ ചോദ്യം ഉയർത്തിയ മോഡിലും തന്റെ യുട്യൂബ് ചാനലിലൂടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോഡലിന്റെ വിമർശനം ഇങ്ങനെ-”ശോഭ വിശ്വനാഥ് അല്ലെ ആ ചോദ്യം ഉണ്ടാക്കിയതെന്ന് വ്യക്തമാണ്.എന്നാൽ ശോഭ വിശ്വനാഥ് ചെയ്ത തെറ്റ് എന്താണെന്ന് പറയാം, ഒരു സ്ത്രീയെ ആയിരിക്കെ മറ്റൊരു സ്ത്രീയോട് വേറെ രണ്ട് സ്ത്രീകളെ പറ്റി, അതും ഇത്ര വിവാദത്തിലായിരിക്കുന്ന രണ്ട് സ്ത്രീകളെ പറ്റി ചോദ്യം ചോദിക്കാൻ പാടില്ലെന്ന മിനിമം കോമൺസെൻസ് അവർക്ക് വേണമായിരുന്നു. മറ്റൊരു കാര്യം അവർ ചോദ്യം ചോദിക്കുമ്പോൾ വീഡിയോയിൽ കുത്തിക്കുത്തി ചോദിക്കുന്നുണ്ട്. വീണ്ടുമൊരു പ്രശ്നനമാക്കാൻ വേണ്ടി. ലേശമെങ്കിലും പ്രൊഫഷണലിസവും സിവിക് സെൻസും കോമൺസെൻസും ഉണ്ടായിരുന്നെങ്കിൽ ഈ പറഞ്ഞ ചോദ്യം ചോദിക്കാതിരിക്കാമായിരുന്നു.