എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്!!  പക്ഷേ കുറ്റബോധം തോന്നിയിട്ടില്ല:  വിമർശകരോട് അഭയ ഹിരൻമയി

സമൂഹമാധ്യമത്തിൽ അടുത്തിടെ അഭയ പങ്കുവെച്ച പുതിയ പോസ്റ്റിനു താഴെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു. അമ്മയുമായി കച്ചേരി നടത്തുന്നതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ ഗോപി സുന്ദർ ജീവിതത്തിൽ നിന്ന് പോയ ശേഷമാണ് നിങ്ങളെ ഇത്രയധികം സന്തോഷവതിയായി കാണുന്നത് എന്നായിരുന്നു ചിലർ പറഞ്ഞത്.അതിനു മുൻപുള്ള തൻറെ ജീവിതം ഹാപ്പിയായിരുന്നു എന്നും എന്തിനാണ് അദ്ദേഹത്തെ തന്റെ ജീവിതത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നൊക്കെ ചോദിച്ച് താരവും പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ ആ പറഞ്ഞതിന് പിന്നാലെ ഒന്നുകൂടെ വ്യക്തത വരുത്തി മറ്റൊരു പോസ്റ്റുമായി താരം എത്തിയിരിക്കുകയാണ്..

“എപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നു എന്ന് പറയുന്ന ആളുകളോട് ഇതിനു മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങൾ കണ്ടിട്ടില്ല.അതും ഒരു കാലഘട്ടമാണ്.എൻറെ അമ്മ എപ്പോഴും എന്നോട് പറയാറുണ്ട് എന്തുതന്നെ സംഭവിച്ചാലും അവൾ സന്തോഷവതിയാണെന്ന്. എനിക്ക് തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.  ജീവിതത്തിൽ ഒരു പോയിന്റിൽ നിങ്ങൾക്ക് എല്ലാം സംഭവിക്കുന്നതുപോലെ എനിക്കും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ ഇതുവരെ കുറ്റബോധം വന്നിട്ടില്ല.താരം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

നീണ്ട 14 വർഷക്കാലം അഭയയും ഗോപി സുന്ദറും ഒരുമിച്ചു താമസിച്ചിരുന്നു. പെട്ടെന്നൊരു ദിവസമാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വേർപിരിയുന്ന വാർത്ത പങ്കുവെച്ചത്.

Scroll to Top