സുനിമലുമായുള്ളത് 20 വയസിനടുത്ത് വിത്യാസം, പാരീസ് ലക്ഷ്മിയും ഭർത്താവും തമ്മിൽ വേർ‌പിരിഞ്ഞോ? ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

മറിയം സോഫിയ എന്ന പേര് മലയാളികൾക്ക്അത്ര പരിചിതമായിരിക്കില്ല. എന്നാൽ പാരീസ് ലക്ഷ്മി എന്ന് കേട്ടാൽ അറിയും. ഇന്ത്യൻ സംസ്കാരത്തെ ഏറെ ഇഷ്ടപെടുന്ന നർത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും മോഡലിംഗിലും ഇപ്പോള്‍ സജീവമാണ്.

നടിയും ഭര്‍ത്താവുമായി പിണക്കത്തിലാണോന്നും ഇരുവരും വേര്‍പിരിഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരികയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമൊന്നും വരാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കിതെന്തുപറ്റി എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. പലപ്പോഴു താരങ്ങളുടെ ഡിവോഴ്‌സിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പൊങ്ങി വരുന്നത് ഇത്തരത്തിലാണ്. സമാനമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതിമാരുടെ കഥകളും പ്രചരിക്കുകയാണ്.

ഏഴ് വയസ്സുള്ളപ്പോഴായിരുന്നു പാരീസ് ലക്ഷ്മി എന്ന മറിയം സോഫിയ മാതാപിതാക്കള്‍ക്കൊപ്പം ആദ്യമായി ഇന്ത്യയില്‍ വരുന്നത്. ആ യാത്രക്കിടയില്‍ ഭരതനാട്യം കണ്ട നടി അതില്‍ ആകൃഷ്ടയാവുകയായിരുന്നു. നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ് മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. പിന്നീട് ഇന്ത്യയിലെത്തി നൃത്തം അഭ്യസിച്ചു.

അമല്‍ നീരദിന്റെ ബിഗ് ബിയിലെ ‘ഓ ജനുവരി’ എന്ന ഗാനത്തില്‍ ഭരതനാട്യ ചുവടുകള്‍ വച്ച് കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് പാരീസ് ലക്ഷ്മി കടന്നു വന്നു.

കേരളത്തിലെത്തി കഥകളി കാണുമ്പോഴാണ് ഭര്‍ത്താവായ സുനിലിനെ നടി ആദ്യമായി കാണുന്നത്. അന്ന് മുതലേ നടിയുടെ കുടുംബം അദ്ദേഹവുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് നാട്ടില്‍ വരുമ്പോഴൊക്കെ കാണുകയും ആ സൗഹൃദം തുടര്‍ന്നു പോവുകയും ചെയ്തു. ആദ്യം ലക്ഷ്മിയെ കാണുമ്പോള്‍ സുനിലിന്റെ പ്രായം ഇരുപത്തിയൊന്നും ലക്ഷ്മിയ്ക്ക് ഏഴ് വയസുമായിരുന്നു. പിന്നീട് പതിനാറാം വയസ്സിലാണ് ഇരുവരും കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം പറഞ്ഞു തരാന്‍ അറിയില്ല. പക്ഷേ പരസ്പരം വളരെ നന്നായി മനസ്സിലാക്കിയിരുന്നു. ആ ഇഴയടുപ്പം അല്പം മുതിര്‍ന്നപ്പോഴും ഉണ്ടായതോടെയാണ് പ്രണയത്തിലാവുന്നത്.

Scroll to Top