എന്റെ ചേച്ചിക്കുട്ടിയെ പോലെ  മകളുടെ  ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മദേഴ്സിനും വേണ്ടിയാണിത്!! അഭിരാമി സുരേഷ്

സമൂഹമാധ്യമത്തിലൂടെ അമൃത സുരേഷിന്റെയും മകളുടെയും ആത്മാർത്ഥമായി സ്നേഹ ബന്ധത്തെ കുറിച്ചുള്ള കുറിപ്പുമായി അഭിരാമി സുരേഷ്. സംഗീത പരിപാടിയുമായി അമൃത സുരേഷ് വിദേശരാജ്യങ്ങളിൽ ആയിരുന്നു.യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള സന്തോഷം നിമിഷങ്ങളാണ് താരം സ്പെഷ്യൽ ബ്ലോഗിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. അമൃതയുടെ നിശ്ചയദാർഢ്യം കഠിനാധനയും കുറിച്ചായിരുന്നു സഹോദരി പ്രശംസിച്ചത്. ഇൻഡിപെൻഡൻസ് ആയി ജീവിക്കുന്ന എല്ലാ അമ്മമാർക്കും പ്രത്യേക സ്നേഹം അറിയിക്കുന്നു എന്നായിരുന്നു കുറിപ്പിലൂടെ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.

നടൻ ബാലയുമൊത്തുള്ള വിവാഹത്തിന് ശേഷം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം വിവാഹമോചനത്തിലേക്ക് അമൃത സുരേഷ് എത്തിയിരുന്നു. അതിനുശേഷം വിദേശ പരിപാടികളും സംഗീത നിശയുമൊക്കെ താരം തിരക്കിലായിരുന്നു. അപ്പോഴാണ് ഗോപിയുമായി പ്രണയത്തിലാണെന്ന് വാർത്ത പുറത്തുവിട്ടത്. അതിനു പിന്നാലെ ഇരുവരും തമ്മിൽ വേർപിരിഞ്ഞു വന്ന വാർത്തകളും പുറത്തുവന്നു. ഇപ്പോൾ പൂർണമായും രണ്ടാളും വേർപിരിഞ്ഞു എന്ന് തന്നെയാണ് സഹോദരി അമൃത അഭിരാമിയും കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.അതിനുശേഷം അമൃതയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.

അഭിരാമിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം:  പാപ്പുവിന്റെ ‘അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്..

എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസ് നു എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു..
എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും..
അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു..
ഒരുപാട് സ്നേഹത്തോടെ,
ആമി

Scroll to Top