ഹാപ്പി ഫാദേഴ്‌സ് ഡേ.. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു, പാപ്പുവിനൊപ്പമുള്ള പഴയ കാല വീഡിയോ പങ്കിട്ട് ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവുമെല്ലാം വലിയ വിവാദങ്ങളായിരുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ബാലയുടെ വ്യക്തി ജീവിതം നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ലോകമെങ്ങുമുള്ളവര്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ബാല ഫങ്കുവച്ച പുതിയ വീഡിയോയും കുറിപ്പും ചര്‍ച്ചയായി മാറുകയാണ്.

തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള പഴയൊരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പാപ്പു ബാലയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നതാണ് കാണാനാകുക ഡാഡി എന്ന് തന്നെ വിളിക്കുന്ന മകളെ അപ്പ എന്ന് തിരുത്തുന്നുണ്ട് ബാല വീഡിയോയില്‍. ഓര്‍മ്മകളുടെ കണ്ണുനീരുമായി ആദ്യമായി ഈ വീഡിയോ ഞാന്‍ പങ്കുവെക്കുകയാണ്.

എന്റെ പിറന്നാള്‍ ദിവസം തന്നെ കോടതിയില്‍ വച്ച് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും, എന്റെ മാലാഖ പാപ്പു എനിയ്‌ക്കൊപ്പം നില്‍ക്കുകയും അപ്പ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്‌സ് ഡെ. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു എന്നാണ് ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്.

Scroll to Top