ആ ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് സിനിമയോടുള്ള പ്രണയം വന്നത്!!! അർജുൻ അശോകൻ

മലയാള സിനിമയിൽ മികവുറ്റ വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് അർജുൻ അശോകൻ. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടാകുന്നത് ആദ്യചിത്രമായ ഓർക്കൂട്ട് ഓർമ്മക്കൂട്ടന് ശേഷമാണെന്ന് അർജുൻ  പറയുന്നു. ആ ചിത്രം ഒരു ഭാഗ്യത്തിന് പുറത്ത് കിട്ടിയതാണെന്ന് താരം അറിയിച്ചു. 2 സിനിമകൾക്കും പ്രതീക്ഷിച്ച അത്രയും വിജയം കിട്ടിയില്ലെന്നും അർജുൻ അറിയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആദ്യ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നത്. തനിക്ക് പാട്ടുപാടണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും ടർബോയിൽ പാടാൻ വിളിച്ചപ്പോൾ അതുകൊണ്ടാണ് പോയതെന്നും താരം അറിയിച്ചു..

താരത്തിന്റെ വാക്കുകൾ:  ആദ്യ ചിത്രം വേണ്ടത്ര വിജയം കിട്ടിയിരുന്നില്ല. പിന്നീട് അഭിനയിച്ച സിനിമയും തിയേറ്ററിലെത്തിയപ്പോൾ പ്രത്യേകിച്ച് വിജയം ലഭിച്ചില്ല. പിന്നീടാണ് അഭിനയിക്കണമെന്ന് ഒക്കെ തോന്നുന്നത്. പിന്നെ പാട്ടുപാടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാടാൻ കഴിയുന്ന പാടുകൾ മാത്രമാണ് താൻ ആലപിക്കാനുള്ളത്- നടൻ പറഞ്ഞു.

മലയാളത്തിൽ പറവ തുടങ്ങിയ അങ്ങോട്ട് ചിത്രങ്ങളിലാണ്  ജനപ്രീതി ലഭിച്ചത്. ഏറ്റവും ഒടുവിലായി മമ്മൂട്ടി അഭിനയിച്ച ഭ്രമയുഗം എന്ന ചിത്രത്തിലും താരത്തിന് വലിയ രീതിയിൽ ഉള്ള പ്രശംസയായിരുന്നു ലഭിച്ചത്.

Scroll to Top