ആരാധകർക്ക് നേരെ പൂച്ചെണ്ടു വലിച്ചെറിഞ്ഞു ഫഹദ്!!!  ബത്തേരിയിൽ രംഗണ്ണനെ കാണാനെത്തിയത് ആയിരങ്ങൾ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിൽ സുൽത്താൻബത്തേരിയിൽ ഉദ്ഘാടനത്തിനെത്തിയ ലുക്ക് ശ്രദ്ധേയമാവുകയാണ്. കവിത ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം സുൽത്താൻബത്തേരിയിൽ ആരംഭിച്ചിരിക്കുന്നു. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ആണ് ഫഹദ്. ബത്തേരിയിൽ ആരംഭിച്ച പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു താരം ആരാധകർക്ക് മുന്നിൽ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ  ലുക്ക് ഏറെ ശ്രദ്ധേയമാണ്. ആയിരക്കണക്കിന് ആളുകളാണ് താരത്തെ കാണാൻ ടൗണിൽ തടിച്ചു കൂടിയത്. ജനങ്ങൾക്കിടയിലേക്ക് പൂച്ചെണ്ട് വലിച്ചെറിഞ്ഞായിരുന്നു അഭിസംബോധന ചെയ്തത്.കൂടാതെ തന്നെ കാണാൻ എത്തിയ ജനങ്ങളോട് നന്ദി പറഞ്ഞായിരുന്നു താരം മടങ്ങിയത്..

ഫഹദിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആവേശമാണ്. ചിത്രത്തിലെ താരത്തിന്റെ രംഗണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ആയിരുന്നു ചിത്രം ഇടം പിടിച്ചത്

മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഫഹദ് ഫാസിൽ ഇപ്പോൾ വളരെയധികം സജീവമാണ്. വില്ലൻ കഥാപാത്രത്തിലൂടെയും താരം ഇതര ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമാവുകയാണ്. അടുത്തകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റ് ലിസ്റ്റ് ഇടം പിടിച്ചവയാണ്.

Scroll to Top