സുരേഷ് ഗോപിയെന്താ ഇന്ത്യൻ പൗരനല്ലേ? തിരഞ്ഞെടുപ്പിൽ ജയിച്ചൂടെ, അദ്ദേഹത്തിന്റെ നല്ല മനസ്സാണ് വോട്ടുകൾ ആയത്, പ്രതികരണവുമായി അലൻസിയർ

കേരളത്തിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാൻ അവകാശമില്ലേയെന്ന് അലൻസിയർ. ഗോളം സിനിമയുടെ പ്രത്യേക ഷോ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ പ്രതികരണം. ബിജെപിയ്ക്ക് ഇന്ത്യ ഭരിക്കാൻ അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയ്‌ക്കെന്താ തിരഞ്ഞെടുപ്പിൽ ജയിച്ചു കൂടെ?. അദ്ദേഹം എന്താ ഇന്ത്യൻ പൗരനല്ലേ?. ബിജെപി എന്താ രാജ്യത്തെ നിരോധിത പാർട്ടിയാണോ?. അല്ലാലോ?. അങ്ങനെയെങ്കിൽ പറയാം അദ്ദേഹത്തിന് ജയിക്കാൻ അവകാശം ഇല്ലെന്ന്. എന്നാൽ ബിജെപിയ്ക്ക് ഇന്ത്യ ഭരിക്കാൻ അധികാരം ഉണ്ടെങ്കിൽ സുരേഷ് ഗോപിയ്ക്ക് ജയിക്കാനും അവകാശമുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് സുരേഷ് ഗോപി ആദ്യമായി ലോക്സഭയിലേക്ക് ബിജെപിയുടെ കേരളത്തിൽ നിന്നുമുള്ള അക്കൗണ്ട് തുറന്നത്. അതേസമയം കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപി അംഗമാകുമെന്നാണ് വിവരം. . ഇതുസംബന്ധിച്ചുള്ള നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചുവെന്നാണ് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Scroll to Top