പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ? ചോദ്യവുമായി അമേയ മാത്യു

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തിയ ആട് 2 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേയ മാത്യു ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സീരിസിലൂടെയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളും അമേയ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നാടൻ വേഷങ്ങളിലും, മോഡേൺ വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള താരത്തിന് നേരെ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഉയരാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകൾക്ക് അമേയ മാത്യു കൃത്യമായി മറുപടി നൽകാറുമുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് താരം എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയായാണ്. കറുത്ത വസ്ത്രം ധരിച്ച് കിടക്കുന്ന ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ‘സദാചാരം ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ’

Scroll to Top