മീരയുടെ ഭർത്താവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി, മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും വിവാഹത്തിന് മുമ്പും ശേഷമായി നടന്ന ചടങ്ങുകളില്‍ മലയാളത്തിലെ പ്രിയ താരങ്ങള്‍ അടക്കമുള്ള മീര നന്ദന്റെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

വിവാഹ നിശ്ചയത്തിന് പിന്നാലെ വരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് മീര പങ്കുവച്ചപ്പോള്‍ കടുത്ത സൈബര്‍ ആക്രമണമായിരുന്നു നേരിടേണ്ടി. വിവാഹത്തിന് ശേഷവും ഒരുവിഭാഗം ഇത് തുടരുന്നു എന്നതാണ് ശ്രദ്ധേയം. ‘സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്, വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

ഒരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്ന് – വിവാഹം!!അത് ഈശ്വര സന്നിധിയിൽ, അവരാഗ്രഹിച്ചത് പോലെ മംഗളമായി നടക്കുന്നു. പെൺകുട്ടി ഒരു സെലിബ്രിറ്റി ആയതിനാൽ അത് വാർത്തയാവുന്നു. പല മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ മീഡിയകളിലും ആ വിവാഹവാർത്തയ്‌ക്കൊപ്പം വധുവരന്മാരുടെയും ചിത്രങ്ങൾ വരുന്നു. നമുക്ക് തീർത്തും അന്യരായ രണ്ട് വ്യക്തികളുടെ ജീവിതത്തിലെ സുന്ദര മുഹൂർത്തം പബ്ലിക് പ്ലാറ്റ്ഫോമിൽ വാർത്തയായി വരുമ്പോൾ നമുക്ക് നോക്കാം, വേണമെങ്കിൽ സന്തോഷത്തോടെ രണ്ട് വരി കുറിക്കാം, അല്ലെങ്കിൽ ഇതിൽ നമുക്ക് എന്ത്‌ റോൾ എന്ന ചിന്തയോടെ വഴി മാറി നടക്കാം. അതാണ്‌ സോഷ്യൽ മീഡിയ എത്തിക്സ്. ആ എത്തിക്സ് സ്വായത്തമാക്കാൻ യൂണിവേഴ്‌സിറ്റി ഡിഗ്രി ഒന്നും വേണ്ട, മറിച്ച് ലേശം വകതിരിവും സംസ്കാരവും മാന്യതയും മാത്രം മതി.

മലയാളി മനസ്സുകളുടെ ദുഷിച്ച വശം ഒരിക്കൽ കൂടി പുറത്ത് വന്നു എന്നതിന് അപ്പുറം മറ്റൊന്നും ഈ വിവാഹവാർത്തയിൽ ഇല്ല. ആ ഒരു പയ്യനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി. മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവൻ്റെ ആ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഏതെങ്കിലും സ്ത്രീധന പീഡന മരണവാർത്ത വന്നാൽ പ്രബുദ്ധ മല്ലൂസ് അട്ടിപ്പേറ് കിടന്ന് വല്ലാണ്ട് ആകുലപ്പെട്ട് ഇങ്ങനെ പറയും- ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരൂ കുട്ടികളെ എന്ന്. എന്നിട്ട് ഇങ്ങനെ ഇറങ്ങി വരുന്ന കുട്ടികൾ രണ്ടാമത് കെട്ടിയാലോ ഇതേ മല്ലൂസ് പറയും സെക്കൻഡ് ഹാൻഡ് ആൻഡ് യൂസ്ഡ് വണ്ടികൾ എന്ന്.!!

അടുത്തൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ചെന്ന് വെരകി മറിയാൻ മലയാളി കഴിഞ്ഞേ ആരും ഉള്ളൂ. സെലിബ്രിട്ടികൾ എന്ന് പറയുന്നവരും മനുഷ്യരാണ്. പക്ഷേ നമ്മുടെ ഒക്കെ ഒരു മനസ്സിലിരിപ്പ് എന്താണെന്ന് വച്ചാൽ നമ്മൾ വളർത്തി വലുതാക്കിയവരല്ലേ ഈ താരങ്ങൾ, അപ്പോൾ അവരുടെ കാര്യങ്ങളിൽ ഇടപെടാൻ നമുക്ക് റൈറ്റ് ഇല്ലേ എന്നാണ്.

എന്ത്‌ വിവരം കെട്ട ചിന്താഗതിയാണ് അത്. നമ്മൾ കൊടുക്കുന്ന കാശിന് നമ്മളെ എന്റർടൈൻ ചെയ്യിപ്പിക്കുന്നു എന്നതിന് അപ്പുറം എന്ത്‌ കൊടുക്കൽ വാങ്ങലുകളാണ് വേണ്ടത്.? നമ്മൾ പൈസ കൊടുത്ത് സിനിമ കാണുന്നത് നമ്മുടെ പേഴ്സണൽ എന്റർടൈൻമെന്റ് ആണ്. അല്ലാതെ അവരുടെ gain അല്ല. അത് പോലും മനസ്സിലാക്കാൻ സെൻസ് ഇല്ലാത്ത കൂട്ടരാണ് പ്രബുദ്ധർ എന്ന വിളിപ്പേരും ഇട്ട് അടുത്തൊരാളുടെ പേഴ്സണൽ സ്പേസിൽ നുഴഞ്ഞു കയറി വെർബൽ masturbation ചെയ്യുന്നത്.. മീരയ്ക്കും ശ്രീജുവിനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ

Scroll to Top