ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം!!! ജി.വി പ്രകാശും ഭാര്യയും  വേർപിരിഞ്ഞു

സംഗീത സംവിധായകൻ ജി.വി പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും തമ്മിൽ വേർപിരിഞ്ഞ വാർത്തയാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഗായിക സൈന്ധവിയുമായുള്ള 11 വർഷം നീണ്ട വിവാഹബന്ധം താൻ അവസാനിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു   പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവാഹമോചിതനായ വിവരം ഔദ്യോഗികമായി ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തന്നെ നിരവധി കമൻറുകൾ ആയിരുന്നു വന്നിരുന്നത്.  പ്രമുഖ മാധ്യമങ്ങളൊക്കെ വാർത്ത പങ്കുവയ്ക്കുകയും ചെയ്തു.

പത്രക്കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ
‘ഒരുപാടു ആലോചനകൾക്കു ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു. വിവരം നിങ്ങളെ അറിയിക്കുന്നു. ഞങ്ങളുടെ മാനസിക സമാധാനത്തിനും നല്ല ഭാവിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്തിരിക്കുന്നത്. 11 വർഷം നീണ്ട വിവാഹബന്ധത്തിൽ നിന്നും ഞങ്ങൾ ഉപേക്ഷിച്ച വേർപിരിയുകയാണ്. വളരെ ആഴത്തിലുള്ള മാനസിക ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ ജീവിതത്തെ ജീവിതത്തിന്റെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ബഹുമാനിക്കണം എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

2013–ലായിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം നടന്നിരുന്നത്. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നു. ഒടുവിൽ ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു . ഇവർക്ക് അൻവി എന്നൊരു മകളുണ്ട്. എ.ആർ റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ ഗായകനായ ഇറങ്ങിയ ഏറ്റവും കുറിയ്കയും പിന്നീട് സിനിമ മേഖലയിൽ പ്രവർത്തിച്ച ശേഷം നായകനായി. ഇപ്പോൾ തമിഴ് സിനിമയിൽ നിന്ന് താരമായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

Scroll to Top