കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല, ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റസ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു മുൻ കാമുകന്റെ നിലപാട്, തുറന്നു പറഞ്ഞ് ആര്യ

ബിഗ് ബോസ് ഷോയിലൂടെയും, അതിനും മുൻപ് ബഡായ് ബംഗ്ലാവ് എന്ന ടി.വി. പരിപാടിയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ആര്യ ബാബു. നായികയായും അല്ലാതെയും ആര്യ ഏതാനും സിനിമകളിലും മുഖം കാണിച്ചു കഴിഞ്ഞു. ഏക മകൾ റോയക്കൊപ്പമാണ് ആര്യ ബാബുവിന്റെ താമസം. തന്റെയും മകളുടെയും വിശേഷങ്ങളുമായി ആര്യ ബാബു ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ട്

താൻ വിവാഹമോചനം നേടിയ വിവരം ബിഗ് ബോസ് പരിപാടിയിൽ ആര്യ ബാബു മറയില്ലതെ തുറന്നു പറഞ്ഞിരുന്നു. മുൻ ഭർത്താവ് പിന്നീട് വേറെ വിവാഹം കഴിക്കുകയുണ്ടായി. ആര്യ വിവാഹം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് പലവട്ടമായി താരം മറുപടി കൊടുത്തിരുന്നു. ഇപ്പോൾ മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ പറയുന്നു.

മുൻ കാമുകന്മാരിൽ പേരുപറയാതെ ഒരാളെ പരാമർശിച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല. ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റസ് മാതൃകയിൽ ബന്ധം തുടരാം എന്നായിരുന്നു അയാളുടെ വാദം

അതുമായി പൊരുത്തപ്പെട്ടു പോകാൻ ആര്യ തയ്യാറല്ലായിരുന്നു. ‘നോ’ പറഞ്ഞ് സ്വന്തം ജീവിതവുമായി മുന്നോട്ടു പോയി. ആ ‘നോ’ ഒട്ടേറെ വേദനകളിലൂടെയും ചിന്തകളിലൂടെയും തന്നെ നയിച്ചുവെങ്കിലും, ഏറ്റവും വലുതും മികച്ചതുമായ ആ ‘നോ’യിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു.

Scroll to Top