ഭർത്താവിനെ ചേർത്ത് നിർത്തി ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിതാര, ആശംസകളുമായി സോഷ്യൽ മീഡിയ

അനു സിത്താരയ്ക്കും വിഷ്ണുവിനും ഒൻപതാം വിവാഹ വാർഷികം! അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജിലുള്ള കഥാപാ ത്രങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്നതിലൂടെ അനു സിത്താര വളരെ പെട്ടന്ന് പ്രേക്ഷക പ്രിയങ്കരിയായി. പൊതുവെ വിവാഹം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന നടി മാർക്കിടയിൽ വ്യത്യസ്തയാണ് അനു സിത്താര. വിവാഹത്തിന് ശേഷമാണ് അനു സിനിമാ ഭിനയത്തിൽ സജീവമായത്.

ഇന്ന് അനു സിത്താരയുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. വിവാഹ വാർഷിക ത്തോടനുബന്ധിച്ച് അനു പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവ് വിഷ്ണു പ്രസാദിനൊപ്പമുള്ള ഒരു ക്യൂട്ട് വീഡിയോ ആണ് അനു.

പങ്കുവച്ചിരിയ്ക്കുന്നത്.

‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’ എന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി സെലിബ്രിറ്റികളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ശിവദ, വീണ നായർ, മുന്ന എന്നിങ്ങനെ പോകുന്നു കമന്റ് ഹോക്‌സിലെ സെലിബ്രിറ്റികളുടെ പേര്. ആദ്യം ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും, പിന്നീട് വിഷ്ണുവിന്റെ സ്വഭാവവും, പെരുമാറ്റവും തനിക്കിഷ്ടപ്പെട്ടു എന്നാണ് അനു സിത്താര പറഞ്ഞിട്ടുള്ളത്.

Scroll to Top