മക്കൾ വേണമെങ്കിൽ അവരുടെ അമ്മയെ ബഹുമാനിക്കണം എന്ന് കമന്റ്, എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ എന്ന തകർപ്പൻ മറുപടി നൻകി താരം

ഈ ഫാദേഴ്‌സ് ഡേയിൽ മകൾ പാപ്പുവിന്റെ കുട്ടിക്കാല ഓർമ്മയാണ് നടൻ ബാലയുടെ ഫേസ്ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കഷ്‌ടിച്ച് വർത്തമാനം പറഞ്ഞു തുടങ്ങുന്ന പ്രായത്തിലെ അവന്തിക എന്ന പാപ്പുവാണ് ബാലയുടെ വീഡിയോയിൽ. മകൾ അടുത്തില്ലാത്തതിലെ വിഷമം ബാല പലപ്പോഴും ആവർത്തിച്ചിരുന്നു. വിവാഹമോചന ശേഷം അവന്തിക എന്ന പാപ്പു അമ്മ അമൃതയുടെ ഒപ്പമാണ്

ഡോക്ടർ എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഇല്ല. ഏറെക്കാലമായി ബാലയും എലിസബത്തും വേർപിരിഞ്ഞാണ് താമസം. ഇതും ചർച്ചാ വിഷയമായിട്ടുണ്ട്. പ്രത്യേകിച്ചും ആരാധകർ ബാലയുടെ മുന്നിൽ ഇതൊരു ചോദ്യമായി എടുത്തിടാറുണ്ട്

എന്നാൽ ഇപ്പോൾ ഫാദേഴ്‌സ് ഡേയിൽ ബാല ഇട്ട പോസ്റ്റിനു താഴെ ഒരാൾ വിമർശനം ഉന്നയിച്ചിരിക്കുന്നു. ബാല മറുപടി കൊടുത്തിട്ടുമുണ്ട്: ‘മക്കൾ വേണമെങ്കിൽ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം. ഇല്ലാതെ ഇവിടെക്കിടന്നു മോങ്ങിയിട്ടു കാര്യമില്ല’ എന്നൊരാൾ

‘എന്നെ വിമർശിച്ച് നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും’, എന്ന് ബാല

Scroll to Top