തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിജയ് യേശുദാസ്. അപ്പ കേരളത്തില്‍ എത്തിയിട്ട് നാലു വര്‍ഷമായി. ഇനി എന്ന് നാട്ടിലേയ്ക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല. എന്റെ മക്കളെ കാണണമെന്ന് എപ്പോഴും ആഗ്രഹം പറയും. അങ്ങനെ കഴിഞ്ഞ വെക്കേഷന് അവരെ അങ്ങോട്ട് കൊണ്ട് പോയി കാണിച്ചിരുന്നു.
അപ്പയും അമ്മയും ഒരുമിച്ചേ വരികയുള്ളൂ. പിന്നെ ട്രാവല്‍ ചെയ്ത് വരണമെന്നുള്ള ടെന്‍ഷനും അവരുടെ പ്രായവുമൊക്കെ നോക്കിയിട്ടാകും വരാതിരിക്കുന്നത്. ഇവിടെയുള്ള എല്ലാവര്ക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങള്‍ അറിയുകയുള്ളു എന്നും വിജയ് യേശുദാസ് പറയുന്നത്. സൗഭാഗ്യങ്ങളൊക്കെ ഉണ്ടായിട്ടും യേശുദാസ ജീവിതം ആഘോഷിച്ചില്ലെന്ന്് ഒക്കെ പലരും കരുതുന്നുണ്ട്.
പക്ഷേ അതൊക്കെ തെറ്റിദ്ധാരണ മാത്രമാണ്. സംഗീതമാണ് എല്ലാത്തിലുപരി അദ്ദേഹത്തിന്റെ ആദ്യത്തെ പ്രയോറിറ്റി. ആദ്യഭാര്യയെന്ന് പറയാം. രണ്ടാം ഭാര്യയാണ് അമ്മ. അത് അംഗീകരിച്ചവരാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും. കച്ചേരിയ്ക്ക് ഒക്കെ പോകുന്ന സമയത്ത് അപ്പയുടെ ജീവിതം മൊത്തത്തില്‍ മാറും. ഭക്ഷണവും വീട്ടിലെ രീതികളും കൂട്ടുകാര്‍ വരുന്നുണ്ടെങ്കില്‍ അവരെ പോലും അടുപ്പിക്കില്ല.
അതിന് അനുസരിച്ച് അമ്മയും കാര്യങ്ങള്‍ ചെയ്യും. മക്കളായ ഞങ്ങളും ശല്യപ്പെടുത്താന്‍ പോവാറില്ല. വളര്‍ന്ന് വന്നപ്പോള്‍ ഞങ്ങളും അത് ശീലമാക്കി. സംഗീതം അപ്പയ്ക്ക് അങ്ങനെയായിരുന്നു. 2003 മുതല്‍ 2008 വരെയുള്ള കാലത്താണ് എന്റെ ശബ്ദത്തിന് കുറച്ച് ഫ്ളെക്സിബിളിറ്റിയൊക്കെ വരുന്നത്. വോയിസ് കുറച്ച് മെച്ച്യൂര്‍ ആയതോടെ മലയാളത്തില്‍ നിന്നും ശ്രദ്ധേയമായ പാട്ടുകള്‍ കിട്ടി.