അച്ഛനോട് ഇനി സ്കൂൾ ഇലക്ഷനിൽ നിക്കാൻ പറ, അതിലും കൂടെ ഇനി തോൽക്കാൻ ബാക്കിയുള്ളു, നീയും ചാണകം നിന്റെ അച്ഛനും ചാണകം- ദിയ കൃഷ്ണക്കെതിരെ സൈബറാക്രമണം

നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്‌ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതും, ബിജെപി 241 സീറ്റുകൾ നേടിയതുൾപ്പെടെയുള്ള വാർത്തകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ദിയ പങ്കുവച്ചത്. പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലെ ഓരോ പോസ്റ്റിന് താഴെയും ദിയയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

. അച്ഛൻ എട്ടുനിലയിൽ പൊട്ടിയില്ലയെന്നും, നീയും ചാണകം നിന്റെ അച്ഛനും ചാണകം എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇത് കൂടാതെ പലസ്തിനെ അനുകൂലിക്കാത്തിനും വിമർശനമുണ്ട്. “അച്ഛനോട് ഇനി സ്കൂൾ ഇലക്ഷനിൽ നിക്കാൻ പറ അതിലും കൂടെ ഇനി തോൽക്കാൻ ബാക്കിയുള്ളു..”, എന്ന കമന്റും വന്നിട്ടുണ്ട്.

കൃഷ്ണകുമാർ ബിജെപി നേതാവായതിന്റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണമാണ് കുടുംബം പലപ്പോഴായി നേരിടുന്നത്. കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ കൃഷ്ണകുമാറിനും കുടുംബത്തിനും നേരെ വലിയ ട്രോളുകളും സൈബർ ആക്രമണങ്ങളുമാണ് നേരിടേണ്ടി വരുന്നത്. മക്കളെന്ന നിലയ്‌ക്ക് അച്ഛനെ ഞങ്ങൾ പിന്തുണയ്‌ക്കുന്നുവെന്ന് ദിയയും അഹാനും പറഞ്ഞിരുന്നു. പലപ്പോഴും വിമർശകർക്കുള്ള മറുപടിയുമായി മക്കൾ രംഗത്തെത്താറുണ്ട്.

അച്ഛൻ തോറ്റല്ലോ എന്ന് ചോദിച്ചയാൾക്ക് കഴിഞ്ഞ ദിവസം മൂത്തമകളായ അഹാന കൃഷ്ണ തക്കതായ മറുപടി കൊടുത്തിരുന്നു. അയിന് എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയായി മറുപടി നൽകിയത്.

Scroll to Top