ആരാധ്യനായ തിലകൻ ചേട്ടനെ പറയിക്കരുത്, സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ച ഷമ്മിക്ക് സൈബറാക്രമണം

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ചതിന്റെ പേരിൽ സൈബർ സ്‌പെയ്‌സിൽ നടൻ ഷമ്മി തിലകന് നേരെ അതിരൂക്ഷ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് സെക്ഷനിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കമന്റ് ഇട്ട പലർക്കും ഷമ്മി തിലകൻ സമയമെടുത്ത് മറുപടി നൽകി.

‘ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’ എന്നായിരുന്നു ഷമ്മി കുറിച്ചത്.

ഫേസ്ബുക്കിലെ പോസ്റ്റിനു കീഴിലാണ് പ്രധാനമായും അതിരൂക്ഷ പ്രതികരണം ഉണ്ടായത്. ഷമ്മിയുടെ പിതാവ് തിലകന്റെ പേരുപോലും വലിച്ചിഴക്കാൻ പലരും മടച്ചില്ല. അത്യന്തം മോശം കമന്റുകൾക്ക് ഷമ്മി പ്രതികരിച്ചു. ‘നമ്മൾക്കൊക്കെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിക്കരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാളോട്, ‘പറഞ്ഞവർ അനുഭവിച്ചിട്ടുമുണ്ട്, ജാഗ്രതൈ’ എന്ന് ഷമ്മി മറുപടി നൽകി.

‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്ന് മറ്റൊരാൾ. ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്ന് ഷമ്മിയുടെ മറുപടി

Scroll to Top