അന്ന് തമാശയായി കണ്ടു എന്നാൽ ഇന്നത് സീരിയസ് ആയി. കാരണം ആ സിനിമ!!!അനാർക്കലി

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് അനാർക്കലി.വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ താരം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.

തുടക്കകാലത്ത് സിനിമയെ വളരെ സീരിയസ് ആയി എടുത്തിരുന്നില്ല എന്നായിരുന്നു അനാർക്കലി പറയുന്നത്.കുറച്ചുകൂടെ ചെറുപ്പമായി പ്രായത്തിൽ തനിക്ക് കുറിയേറെ നല്ല സിനിമകൾ ചെയ്യാമായിരുന്നു. എന്നാൽ അന്ന് ചെയ്തില്ലെന്നും താരം വ്യക്തമാക്കി. ഏറ്റവും പുതിയ ചിത്രമായ പ്രമോഷന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി സംസാരിച്ചത്.

നടിയുടെ വാക്കുകൾ ഇങ്ങനെ. പഠിച്ചിരുന്ന കാലത്താണ് സിനിമയിലേക്ക് വരുന്നത്. ബാക്കി കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്തത് കാരണം സിനിമയിൽ അത്ര ശ്രദ്ധേയന്ദ്രികരിക്കാൻ സാധിച്ചില്ല.ആ സമയത്ത് ഒരുപാട് സിനിമകൾ ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ തോന്നി.  സുലൈഖ മൻസിൽ എന്ന ചിത്രത്തിന് ശേഷമാണ് താൻ സിനിമ കൂടുതലായി നോക്കിക്കാണുന്നത്.നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ ലഭിക്കുന്നത്.

സമൂഹമാധ്യമത്തിൽ ഉൾപ്പെടെ താരം വളരെയധികം സജീവമാണ്. പങ്കുവെക്കുന്ന അഭിമുഖങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ബോൾഡായി മറുപടി പറയാനും അനാർക്കലി അഭിമുഖങ്ങളിൽ ശ്രദ്ധിക്കാറുണ്ട്.

Scroll to Top