ആരും പ്രതീക്ഷിക്കാത്ത സംഗീത് നൈറ്റും ഹൽദിയുമായിരിക്കും!!! വിവാഹത്തിൻറെ ഒരുക്കങ്ങൾ ആരംഭിച്ച് ദിയാകൃഷ്ണ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരത്തിന്റെ വിവാഹമാണ് അടുത്ത സെപ്റ്റംബറിൽ നടക്കുന്നത്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു ഭാവി വരൻ അശ്വിന്റെ വീട്ടുകാരെല്ലാം വീട്ടിൽ വന്ന് ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങ് സംഘടിപ്പിച്ചത്. ഈ ചിത്രങ്ങളും വീഡിയോകളും ഒക്കെ താരം സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു mഇപ്പോൾ ഇതാ വിവാഹത്തിനോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിന്റെ വിശേഷങ്ങളുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

വിവാഹത്തിൻറെ ഒരുക്കങ്ങൾ ആരംഭിച്ചു എന്നും തങ്ങളുടെ ഡ്രസ്സുകൾ ഇപ്പോൾ ഡിസൈൻ ചെയ്താൽ കൊടുത്തിരിക്കുകയാണെന്നും ദിയ പറയുന്നു. തിരുവനന്തപുരത്തെ കുറിച്ചുള്ള പ്രശസ്തമായ ഒരു ബോട്ടീക്കിൽ വെച്ചാണ് താരങ്ങളുടെ ഡ്രസ്സ് ഡിസൈൻ ചെയ്യുന്നത്.സംഗീത നൈറ്റിലെ ഡ്രസ്സിന്റെ കളറും  താരം പറഞ്ഞു.

വിവാഹത്തിൻറെ തലേന്ന് സംഘടിപ്പിക്കുന്ന സംഗീത നൈറ്റ് കറുത്ത ഡ്രസ്സാണ് ഇടാൻ പ്ലാൻ ചെയ്തിരിക്കുന്നത് എന്നും വൈറ്റ് നിറത്തിലുള്ള ഡ്രസ്സും കളർഫുൾ ആയുള്ള ഷാളും ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നും താരങ്ങൾ പറഞ്ഞു.
വീഡിയോ യൂട്യൂബിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും ആരാധകർ പറഞ്ഞു.

Scroll to Top