സായുവിന് ഇന്ന് ജന്മദിനം, ഈ സുന്ദരമായ സ്വർഗം എൻ്റെ കൈകളിൽ കിട്ടിയിട്ട് 11 വർഷം, മകൾക്ക് പിറന്നാൾ ആശംസ നേർന്ന് സിതാര പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു,

ചിത്രയ്ക്കും സുജായ്ക്കും ശേഷം മലയാളികൾ ഒരേ പോലെ സ്നേഹിച്ച ഒരു ഗായികയുണ്ടെങ്കിൽ അത് സിതാര കൃഷ്ണകുമാർ ആയിരിക്കും. ഒന്നിനു പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുന്നത് ഒരു ശീലമാക്കി മാറ്റിയ ഗായിക. അതും ഓരോന്നും മറ്റൊന്നിൽ നിന്ന് അങ്ങേയറ്റം വ്യത്യസ്തം. ഏതു പാട്ടും സിതാരയുടെ കൈയിൽ ഭദ്രമാണ്. സിതാരയെ പോലെ തന്നെ മകൾ സായു എന്ന സാവൻ ഋതുവിനേയും ഇഷ്ടമാണ് ആരാധകർക്ക്. ഇപ്പോഴിതാ സായു എന്ന സാവന് ജന്മദിന ആശംസകളുമായി സിത്താര എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ഇപ്പോഴിതാ സിത്താരയുടെ മകളുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സിത്താര പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ഈ സുന്ദരമായ സ്വർഗം എൻ്റെ കൈകളിൽ കിട്ടിയിട്ട് 11 വർഷമായി! കുഞ്ഞുമണി, നീ ദയയും സ്നേഹവും നർമ്മബോധവുമുള്ള ഒരു കൊച്ചുകുട്ടിയാണ്!

ആർക്കോ മറ്റ് എന്തിനോ വേണ്ടിയും നീ ഒരിക്കലും മാറരുത്. ധൈര്യമായിരിക്കുക, മറ്റുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക!നീ അമ്മയുടെ ഉറ്റ ചങ്ങാതിയാകുമെന്ന് എനിക്കറിയാം! ജന്മദിനാശംസകൾ, സ്വാതേ..”, സിത്താര മകളുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. പോസ്റ്റിന് താഴെ സിത്താരയെ ഇഷ്ടപ്പെടുന്നവർ മകൾക്ക് ആശംസകൾ നേർന്നുളള കമന്റുകളാണ് ഇട്ടിരിക്കുന്നത്

 

 

Scroll to Top