ഒരുപാട് സീരിയൽ ഓഫറുകൾ വന്നു, എങ്കിലും തനിക്കായി വലിയ എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് ഗോപികയ്ക്ക്!!! ജിപി

മലയാളത്തിലെ കോടി ക്ലബ്ബിൽ ഇടംപിടിച്ച മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീമിൻറെ അടുത്ത ചിത്രമാണ് സുമതി വളവ് . ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗോപികയാണ്. നടൻ സുരേഷ് ഗോപിയാണ് ചിത്രം  പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം നിർവഹിക്കുന്നത്. സുമതി വളവിന്റെ നിർമ്മാണം മുരളി കുന്നുംപുറത്ത് ആണ്. എറണാകുളത്ത് വെച്ച് കഴിഞ്ഞദിവസം സംഘടിപ്പിച്ച ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ്ചടങ്ങിൽ ജിപിക്ക് ഒപ്പമാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക ഗോപിക എത്തിയത്.

സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു ഗോപിക എന്നും. ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരുന്നുവെങ്കിലും തനിക്കായി വലിയ എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് ഉണ്ടായിരുന്നത്. അന്ന് വന്ന പ്രൊജക്ടുകൾ ഒക്കെ വേണ്ടാന്ന് വെച്ചത് ഇത്തരത്തിൽ ഒരു വലിയ പ്രൊജക്റ്റ് ഭാഗമാകാൻ ആയിരിക്കും എന്ന്  ജിപി വേദിയിൽ പറഞ്ഞു..

വിവാഹത്തിനുശേഷം ഇരുവരും ഹണിമൂണിന്റെ തിരക്കിലായിരുന്നു.  നിരവധി രാജ്യങ്ങൾ ആയിരുന്നു രണ്ടുപേരും സന്ദർശിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ യാത്രകളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു

Scroll to Top