സ്വീറ്റ്സിന് അഡിക്ടാണ്, ദിവസവും എന്തെങ്കിലും സ്വീറ്റ്സ് കഴിക്കും. കൺട്രോൾ കിട്ടാൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്, ഇനി കൺട്രോൾ ചെയ്യണം- ഹണി റോസ്

സിനിമ അഭിനയ രംഗത്ത് 19 വർഷത്തിന്റെ അനുഭവ പരിചയമുള്ള താരമാണ് ഹണി റോസ്. വിനയന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായി ഹണി റോസ് വളർന്നു. അഭിനയത്തിനോടൊപ്പം തന്നെ ഉദ്ഘാടനങ്ങളിലും സജീവമായ താരമായിരുന്നു ഹണി റോസ്.

മലയാളം നടിമാരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോഡി ഷെയിമിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള താരം കൂടിയാണ് ഹണി റോസ്. ഇതൊന്നും താരം കാര്യമാക്കാറില്ല. എന്നാലിപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസിപ്പോൾ. ഫിറ്റ്നെസ് നോക്കുന്ന ആളാണ് ഞാൻ. പക്ഷെ ഞാൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്.

കുക്ക് ചെയ്യുന്നതും അതേ പോലെ ഇഷ്ടമാണ്. സ്വീറ്റ്സിന് അഡിക്ടാണ്. ദിവസവും എന്തെങ്കിലും സ്വീറ്റ്സ് കഴിക്കും. കൺട്രോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്. ഇനി കൺട്രോൾ ചെയ്യണം. അതിനുള്ള വർക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി. തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിം​ഗ് കമന്റുകളെ കാര്യമാക്കുന്നില്ലെന്നും ഹണി പറയുന്നു. അവരോട് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലി ചെയ്യുന്നു. എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും ഭയങ്കര മോശമാണ്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ചെയ്താലും തനിക്ക് കുഴപ്പമില്ല, താൻ തന്റെ വർക്കും കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് വ്യക്തമാക്കി.

Scroll to Top