തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക മഡോണ സെബാസ്റ്റ്യന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നു. നേരത്തെ ഇതിൽ ചില ചിത്രങ്ങൾ മഡോണ പങ്കുവച്ചതിനു താഴെ വലിയ കമന്റുകൾ ആയിരുന്നു വന്നിരുന്നത്.കൂടുതൽ വിമർശന കമന്റുകൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങളെ അവഗണിച്ച്, കൂടുതൽ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമില്‍ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ആയ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ്.താരം ഏറ്റവും ഒടുവിൽ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.പരസ്യ ചിത്രങ്ങളിലും അതുപോലെതന്നെ ഫോട്ടോഷൂട്ടുകളിലും നടി സജീവമാണ്.
മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്. അതിനുശേഷം മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടി വന്നത്.