അദ്ദേഹം ക്ഷീണിതനാണ്, ഇതൊന്നും പരിചയമുള്ള കാര്യമല്ല!! ശ്രീജുവിനെ ചേർത്ത് പിടിച്ച് മീരാ നന്ദൻ

മലയാളത്തിൻറെ പ്രിയപ്പെട്ട നടി മീര നന്ദൻ വിവാഹിതയായി. എന്ന് ഗുരുവായൂരമ്പലത്തിൽ വച്ചാണ് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്രീജു മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹത്തിന് ശേഷം താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ വൈറലായി മാറുന്നുണ്ട്.  വിവാഹത്തിന് ശേഷം മാധ്യമങ്ങളോടും വരനും വധുവും സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ശ്രദ്ധേയമാകുന്നുണ്ട്.

തൻറെ വിവാഹത്തിന് പങ്കെടുത്ത എല്ലാവരോടും നന്ദി അർപ്പിച്ചു കൊണ്ടായിരുന്നു താരം ഗുരുവായൂരിൽ നിന്നും മടങ്ങിയത്.സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണമെന്നും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് എന്ന് ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാൻ തുടങ്ങുകയാണ് എന്നും മീര പറഞ്ഞു. വിദേശത്താണ് വരൻ ശ്രീജു ജോലി ചെയ്യുന്നത്. അക്കൗണ്ടൻറ് ആയാണ് പ്രവർത്തിക്കുന്നത്. ലണ്ടനിലാണ് താമസം വിവാഹത്തിന് ശേഷം ഇരുവരും ദുബായിലും ആയി താമസിക്കും എന്നും അറിയിച്ചു

ശ്രീജുവിനെ ഇത്രയധികം നേരം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അത്ര പതിവുള്ള കാര്യമല്ലെന്നും അദ്ദേഹം ഒരുപാട് ക്ഷീണിതനാണെന്നും താരം പറഞ്ഞു. മാത്രമല്ല നിരവധി പേർക്ക് ബൈറ്റ് നൽകിയിരുന്നു താരങ്ങൾ ഗുരുവായൂർ അമ്പലനടയിൽ നിന്നും മടങ്ങിയത്.

Scroll to Top